ETV Bharat / state

കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാൻ രാമവർമരാജ നിര്യാതനായി - നിര്യാതനായി

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ചിറക്കൽ കോവിലകം രാമവർമ രാജ അന്തരിച്ചു. 96 വയസായിരുന്നു. തൃശൂർ കേരളവർമ കോളജിനു സമീപത്തെ വസതിയിൽ പുലർച്ചെ രണ്ട് മണിക്കായിരുന്നു അന്ത്യം.

Lord Ramavarmaraja, the great lord of the Kodungallur Kovil, has passed away  Lord Ramavarmaraja  Kodungallur Kovil  passed away  കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാൻ രാമവർമരാജ നിര്യാതനായി  കൊടുങ്ങല്ലൂർ കോവിലകം  വലിയ തമ്പുരാൻ രാമവർമരാജ  നിര്യാതനായി  കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാൻ രാമവർമരാജ നിര്യാതനായി
author img

By

Published : Dec 9, 2020, 11:45 AM IST

തൃശൂര്‍: കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ചിറക്കൽ കോവിലകം രാമവർമ രാജ അന്തരിച്ചു. 96 വയസായിരുന്നു. തൃശൂർ കേരളവർമ കോളജിനു സമീപത്തെ വസതിയിൽ പുലർച്ചെ രണ്ട് മണിക്കായിരുന്നു അന്ത്യം.തെക്കേടത്ത് കടലായിൽ നാരായണൻ നമ്പൂതിരിയുടെയും കൊടുങ്ങല്ലൂർ ചിറക്കൽ കോവികം കുഞ്ചു കുട്ടി തമ്പുരാട്ടിയുടെയും മകനാണ്.

കൊടുങ്ങല്ലൂർ പുത്തൻകോവിലകം ഗോദവർമ രാജയുടെ നിര്യാണത്തെ തുടർന്നാണ് രാമവർമ രാജ വലിയ തമ്പുരാനായി സ്ഥാനമേറ്റത്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ വലിയ തമ്പുരാനാണ് പ്രമുഖ സ്ഥാനം. ചരിത്ര പ്രസിദ്ധമായ ഭരണി, താലപ്പൊലി ഉത്സവങ്ങളിൽ നൂറ്റാണ്ടുകളായി നടന്നു വരുന്ന ചടങ്ങുകൾക്ക് അനുമതി നൽകുന്നത് വലിയ തമ്പുരാനാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കെല്ലാം വലിയ തമ്പുരാന്‍റെ അനുമതി വാങ്ങാറുണ്ട്‌. പന്തളം കൊട്ടാരത്തിലെ പരേതയായ അംബാലിക തമ്പുരാട്ടിയാണ് ഭാര്യ. ഐഷയാണ് മകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.