തൃശൂർ:പുത്തൂര്‍ തുളിയൻചിറയിലെ പൊന്ത കാട്ടിൽ ഒളിപ്പിച്ചു വച്ച 30 ലിറ്റർ വാറ്റ് ചാരായം തൃശൂർ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. 'ഡ്രൈ ഡേ' യുടെ ഭാഗമായി തൃശ്ശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സനുവിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ റെയ്ഡിനിടെയാണ് ചാരായം പിടികൂടിയത്.മൂന്ന് ദിവസം മുൻപ് ഇതേ പ്രദേശത്തെ പുത്തൂർ പാടത്തു നിന്നും 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാരായവും തൃശൂർ എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയിരിന്നു.
തൃശ്ശൂർ എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ സതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. സിവിൽ എക്‌സൈസ് ഓഫീസർ മാരായ കൃഷ്ണപ്രസാദ്, ടി ആർ. സുനിൽ, മനോജ്‌കുമാർ, ഷാജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കുറിച്ച് അന്വേക്ഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു.