ETV Bharat / state

മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍ - വിദേശമദ്യം

നിരവധി എക്‌സൈസ് കേസുകളിൽ പ്രതിയായിട്ടുള്ള ആൾ ഉൾപ്പെടെയാണ് മാഹിയിൽ നിന്നും എറണാകുളത്തേക്ക് മദ്യം കടത്തുന്നതിനിടെ പിടിയിലായത്. ചാലക്കുടി പൊലീസാണ് ഇവരെ പിടികൂടിയത്.

liquor smuggling from mahi  foreign liquor smuggle  mahi foreign liquor  മാഹിയിൽ നിന്നും മദ്യക്കടത്തിന് ശ്രമം  മദ്യക്കടത്ത്  മദ്യവുമായി രണ്ട് പേർ പിടിയിൽ  ചാലക്കുടി പൊലീസ്  വിദേശമദ്യം  എക്‌സൈസ്
മാഹിയിൽ നിന്നും മദ്യക്കടത്തിന് ശ്രമം; 200 ലിറ്റർ മദ്യവുമായി രണ്ട് പേർ പിടിയിൽ
author img

By

Published : Oct 9, 2022, 1:05 PM IST

തൃശൂർ: മാഹിയിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 200 ലിറ്റർ വിദേശമദ്യവുമായി രണ്ട് പേർ പൊലീസിന്‍റെ പിടിയിൽ. മാഹി സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് ചാലക്കുടിയിൽ വച്ച് പൊലീസിന്‍റെ പിടിയിലായത്.

ചാലക്കുടി കോടതി ജങ്ഷനിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. കാറിന്‍റെ ഡിക്കിയിൽ കാർട്ടണുകളിൽ നിറച്ച് ചാക്ക് കൊണ്ട് മറച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. നാലോളം എക്‌സൈസ് കേസുകളിൽ പ്രതിയാണ് പിടിയിലായ രാജേഷ്.

എറണാകുളം ജില്ലയിലേക്കാണ് ഇവര്‍ മദ്യം കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ചാലക്കുടി ഡിവൈഎസ്‌പി സിആർ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.