ETV Bharat / state

Kuthiran Tunnel Accident; കുതിരാന്‍ തുരങ്കത്തില്‍ ടോറസ്‌ ലോറി ഇടിച്ചു കയറ്റി; 104 ലൈറ്റുകളും ക്യാമറകളും തകര്‍ന്നു

ഇടിച്ചു കയറ്റിയ ലോറിക്കായി തെരച്ചില്‍ ആരംഭിച്ചു. സിസിടിവിയില്‍ ലോറിയുടെ നമ്പര്‍ വ്യക്തമല്ല. 10 ലക്ഷം രൂപയുടെ നാശനഷ്‌ടമാണ് കണക്കാക്കുന്നത്.

Kuthiran Tunnel Opens  Lights in Kuthiran Tunnel Smashed  Torus Lorry Accident Kuthiran  Tipper Lorry Accident  Kuthiran Tunnel Accident Thrissur  കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്തു  കുതിരാന്‍ തുരങ്കം അപകടം  ടോറസ്‌ ലോറി ഇടിച്ചു കയറ്റി അപകടം  തൃശൂര്‍ കുതിരാന്‍ തുരങ്കം അപകടം  തൃശൂര്‍ വാര്‍ത്തകള്‍  Thrissur Latest News
ടോറസ്‌ ലോറി ഇടിച്ചു കയറ്റി; കുതിരാന്‍ തുരങ്കത്തില്‍ 104 ലൈറ്റുകളും ക്യാമറകളും തകര്‍ന്നു
author img

By

Published : Jan 21, 2022, 4:29 PM IST

തൃശൂര്‍: ടോറസ് ലോറി ഓടിച്ച് കയറ്റി കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും ക്യമാറകളും തകര്‍ത്തു. 90 മീറ്റര്‍ ദൂരത്തിലെ 104 ലൈറ്റുകളും പാനലുകള്‍, 10 സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നു.

ടോറസ്‌ ലോറി ഇടിച്ചു കയറ്റി; കുതിരാന്‍ തുരങ്കത്തില്‍ 104 ലൈറ്റുകളും ക്യാമറകളും തകര്‍ന്നു

വ്യാഴാഴ്‌ച രാത്രി 8.50 തിന് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ബക്കറ്റ് ഉയര്‍ത്തി നവെച്ച് തുരങ്കത്തിലൂടെ കടന്നു പോകവെയാണ് അപകമുണ്ടായത്. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്.

എന്നാല്‍ അപകടമാണോ തുരങ്കത്തിലെ ലൈറ്റുകള്‍ മനപൂര്‍വം തകര്‍ത്തതാണോ എന്നും വ്യക്തമല്ല. അതേസമയം സിസിടിവിയില്‍ ടിപ്പര്‍ ലോറിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

Also Read: അതിതീവ്ര കൊവിഡ് വ്യാപനം; 4 ട്രെയിനുകള്‍ റദ്ദാക്കി

ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്‍റെ ശബ്‌ദം കേട്ട് ലോറി നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ലൈറ്റുകള്‍ തകര്‍ന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല.

രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗത കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച് ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.