ETV Bharat / state

പാലപ്പിള്ളിയില്‍ കാട്ടാനകളെ കാടുകയറ്റാന്‍ കുങ്കിയാനകളെ എത്തിച്ചു; ശ്രമം നാളെ ആരംഭിക്കും

author img

By

Published : Sep 3, 2022, 1:14 PM IST

വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നാണ് കുങ്കിയാനകളെ പാലപ്പിള്ളിയിലെത്തിച്ചത്. വെറ്ററിനറി സര്‍ജന്‍ അടക്കമുള്ള സംഘവും ആനകള്‍ക്കൊപ്പമുണ്ട്

kumki elephants reaches palappilly thrissur  wild elephant attack  കാട്ടാനകളെ കാടുകയറ്റാന്‍ കുങ്കിയാനകളെ എത്തിച്ചു  തൃശൂര്‍ ഇന്നത്തെ വാര്‍ത്ത  വെറ്ററിനറി സര്‍ജന്‍  Veterinary Surgeon  കുങ്കിയാനകളെ പാലപ്പിള്ളിയിലെത്തിച്ചത്  kumki elephants from wayanad  തൃശൂര്‍  thrissur
പാലപ്പിള്ളിയില്‍ കാട്ടാനകളെ കാടുകയറ്റാന്‍ കുങ്കിയാനകളെ എത്തിച്ചു; ശ്രമം ഉടന്‍ ആരംഭിക്കും

തൃശൂര്‍ : പാലപ്പിള്ളി തോട്ടം മേഖലയില്‍ തമ്പടിച്ച കാട്ടാനകളെ കാടുകയറ്റാന്‍ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ രണ്ട് കുങ്കിയാനകളെയാണ് പാലപ്പിള്ളിയില്‍ എത്തിച്ചത്. നാളെ (സെപ്‌റ്റംബര്‍ 4) രാവിലെ മുതല്‍ കാട്ടാനകളെ കാട് കയറ്റാനുള്ള ശ്രമം ആരംഭിക്കും.

കാട്ടാനക്കൂട്ടത്തെ തുരത്താന്‍ കുങ്കിയാനകളെ എത്തിച്ച് വനംവകുപ്പ്

കള്ളായി പത്താഴപ്പാറയിലാണ് കുങ്കി ആനകള്‍ക്കായി താവളമൊരുക്കിയത്. വയനാട്ടിലെ മുത്തങ്ങ പരീശീലന കേന്ദ്രത്തില്‍ നിന്നുള്ള ആനകള്‍ ഇന്നലെ (സെപ്‌റ്റംബര്‍ 2) രാത്രിയാണ് പാലപ്പിള്ളിയിലെത്തിയത്. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 12 അംഗ സംഘം കുങ്കി ആനകള്‍ക്ക് ഒപ്പമുണ്ട്.

രണ്ട് ലോറികളിലായി കൊണ്ടുവന്ന ആനകള്‍ക്കൊപ്പം രണ്ട് പാപ്പാന്‍മാരും സഹായികളുമുണ്ട്. രണ്ട് ബയോളജിസ്റ്റ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ എന്നിവരും സംഘത്തിലുണ്ട്. കള്ളായി പത്താഴപ്പാറയില്‍ കുങ്കി ആനകള്‍ക്ക് താവളമൊരുക്കിയതിനാല്‍ കള്ളായിമൂല മുതല്‍ പത്താഴപ്പാറ വരെയുള്ള ഭാഗത്ത് വനം വകുപ്പ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.