ETV Bharat / state

ടി.എൻ. പ്രതാപന്‍റെ പേരിൽ ചുവരെഴുത്തുകൾ ആരംഭിച്ച് പ്രവർത്തകർ - ലോക്സഭ തെരഞ്ഞെടുപ്പ്

ഔദ്യോഗിക സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടി.എന്‍. പ്രതാപന്‍റെ പേരില്‍ ചുവരെഴുത്തുകള്‍ ആരംഭിച്ച് കഴിഞ്ഞു.

ടി എൻ പ്രതാപൻ
author img

By

Published : Mar 16, 2019, 12:00 AM IST

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെഔദ്യോഗിക സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പെയാണ് തൃശൂരിലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ടി. എൻ പ്രതാപന്‍റെപേരിൽ ചുവരെഴുത്തുകൾ ആരംഭിച്ചത്. മുമ്പ് മണ്ഡലത്തിൽ പലയിടത്തായി കൈപ്പത്തി ചിഹ്നവും വോട്ടഭ്യർത്ഥനയുമൊക്കെ എഴുതി ചേർത്തിരുന്നെങ്കിലും സ്ഥാനാർഥിയുടെ പേര് ചേർത്തിരുന്നില്ല. പ്രതാപൻ സ്ഥാനാർഥിയാകുന്നതിൽ പ്രവര്‍ത്തകര്‍ ആവേശഭരിതരായതിനാലാണ് ചുവരെഴുത്തുകള്‍ മുമ്പേ ആരംഭിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. തൃശൂരിലെ നടത്തറയിലാണ് ചുവരെഴുത്തുകള്‍ ആരംഭിച്ചത്.

നിലവിൽ ഡി സി സി പ്രസിഡന്‍റായടി.എൻ. പ്രതാപൻ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സാധ്യതാ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയില്‍ ചാലക്കുടി എ ഗ്രൂപ്പിന് വിട്ടുകൊടുത്ത്ബെന്നി ബഹന്നാനെയും തൃശൂരില്‍ ടി.എന്‍. പ്രതാപനെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം ആലത്തൂരില്‍ പുതുമുഖത്തിനെ രാഹുല്‍ ഗാന്ധി നിർദ്ദേശിച്ചതായും സൂചനകളുണ്ട്. പ്രഖ്യാപനത്തിനു മുമ്പെയുള്ള ചുവരെഴുത്തുകൾ വരും ദിവസങ്ങളിൽ നിരവധി രാഷ്ട്രീയ ചലനങ്ങൾക്കായിരിക്കും വഴിവെക്കുക.

ടി എൻ പ്രതാപനായി ചുവരെഴുത്തുകള്‍ ആരംഭിച്ച് പ്രവര്‍ത്തകര്‍

Intro:
#thrissur
കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് തൃശ്ശൂരിൽ ടി.എൻ പ്രതാപന്റെ പേരിൽ ചുവരെഴുത്തുകൾ ആരംഭിച്ചു.തൃശൂർ നടത്തറയിലാണ് കോണ്ഗ്രസ്സ് പ്രവർത്തകർ ചുവരെഴുത്തുകൾ ആരംഭിച്ചത്.

Body:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപേയാണ് തൃശ്ശൂരിലെ കൊണ്ഗ്രസ്സുകാർ ടി. എൻ പ്രതാപന്റെ പേരിൽ ചുവട്ടെഴുത്തുകൾ ആരംഭിച്ചത്.മുൻപേ മണ്ഡലത്തിൽ പലയിടത്തായി കൈപ്പത്തി ചിഹ്നവും വോട്ടഭ്യർത്ഥനയുമൊക്കെ എഴുതി ചേർത്തിരുന്നെങ്കിലും സ്ഥാനാർഥിയുടെ പേര് ചേർത്തിരുന്നില്ല.എന്നാൽ നടത്തറയിലെ കോണ്ഗ്രസ്സ് പ്രവർത്തകർ ഒരു പടി കടന്നു പ്രവർത്തിച്ചു.പ്രതാപൻ സ്ഥാനാർഥിയാകുന്നതിൽ ആവേശഭരിതരായതിനാലാണ് ചുവരെഴുത്തുകൾ മുൻപേ ആരഭിച്ചതെന്നു നടത്തറയിലെ കോണ്ഗ്രസ് പ്രവർത്തകർ പറഞ്ഞു.

byte

Conclusion:നിലവിൽ ഡി സി സി പ്രസിഡന്റായ ടി എൻ പ്രതാപൻ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സാധ്യതാ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരുന്നു.കഴിഞ്ഞ ദിവസം ദേശീയ മത്സത്തൊഴിലാളി പാർലമെന്റിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി കോണ്ഗ്രസ്സ് നേതാക്കളുമായി നാമനിലയത്തിൽ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു.ഇതിൽ ചാലക്കുടി എ ഗ്രൂപ്പിന് വിട്ടുകൊടുത്തു ബെന്നി ബെഹനാനെയും തൃശ്ശൂരിൽ ടി. എൻ പ്രാതാപനേയും മത്സരിപ്പിക്കുവാനും തീരുമാനിച്ചതായും ആലത്തൂരിൽ പുതുമുഖത്തിനെ രാഹുൽഗാന്ധി നിർദേശിച്ചതായും വിവരങ്ങൾ വന്നിരുന്നു.പ്രഖ്യാപനത്തിനു മുന്നേയുള്ള ചുവരെഴുത്തുകൾ വരും ദിവസങ്ങളിൽ നിരവധി രാഷ്ട്രീയ ചലനങ്ങൾക്കായിരിക്കും വഴിവെക്കുക.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.