ETV Bharat / state

Kerala Sahitya Akademi Awards 2022 | 'സമ്പര്‍ക്കക്രാന്തി' മികച്ച നോവല്‍, 'മുഴക്കം' ചെറുകഥ, കവിതയില്‍ 'കടലാസുവിദ്യ' - എന്‍ജി ഉണ്ണികൃഷ്ണന്‍റെ കടലാസുവിദ്യ

മികച്ച നോവല്‍ വി ഷിനിലാലിന്‍റെ സമ്പര്‍ക്കക്രാന്തി, ചെറുകഥയ്ക്കുള്ള പുരസ്കാരം പിഎഫ് മാത്യൂസിന്‍റെ 'മുഴക്ക'ത്തിന്. കവിത വിഭാഗത്തില്‍ എന്‍ജി ഉണ്ണികൃഷ്ണന്‍റെ 'കടലാസുവിദ്യ'യും തെരഞ്ഞെടുക്കപ്പെട്ടു

Etv BharatNovel-Sambarkkakranti, Short Story -Muzhakkam, Poem - Katalasuvidya
Etv Bharatസമ്പര്‍ക്കക്രാന്തി മികച്ച നോവല്‍, മുഴക്കം ചെറുകഥ, കവിതയില്‍ കടലാസുവിദ്യ ; കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
author img

By

Published : Jun 30, 2023, 4:50 PM IST

Updated : Jun 30, 2023, 5:58 PM IST

തൃശൂര്‍ : 2022 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി വി ഷിനിലാലിന്‍റെ 'സമ്പര്‍ക്കക്രാന്തി' തെരഞ്ഞെടുക്കപ്പെട്ടു. ചെറുകഥയ്ക്കുള്ള പുരസ്കാരം പിഎഫ് മാത്യൂസിന്‍റെ 'മുഴക്ക'ത്തിനാണ്. കവിത വിഭാഗത്തില്‍ എന്‍ജി ഉണ്ണികൃഷ്ണന്‍റെ 'കടലാസുവിദ്യ'യ്ക്കാണ് അംഗീകാരം. വിശിഷ്ടാംഗത്വം : ഡോ. എംഎം ബഷീര്‍, എന്‍ പ്രഭാകരന്‍. ചെയര്‍മാന്‍ കെ സച്ചിദാനന്ദനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

മറ്റ് പുരസ്‌കാരങ്ങള്‍ : നാടകം - കുമരു - എമില്‍ മാധവി, സാഹിത്യ വിമര്‍ശനം - എത്രയെത്ര പ്രേരണകള്‍ - എസ് ശാരദക്കുട്ടി, ഹാസസാഹിത്യം - ഒരു കുമരകംകാരന്‍റെ കുരുത്തംകെട്ട ലിഖിതങ്ങള്‍ - ജയന്ത് കാമിച്ചേരില്‍, വൈജ്ഞാനിക സാഹിത്യം - ഭാഷാസൂത്രണം : പൊരുളും വഴികളും - സിഎം മുരളീധരന്‍, മലയാളി ഒരു ജനിതക വായന - കെ സേതുരാമന്‍ ഐപിഎസ്, ജീവചരിത്രം/ ആത്മകഥ - ബിആര്‍പി ഭാസ്‌കര്‍ - ന്യൂസ്‌റൂം യാത്രാവിവരണം - ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്‌തകം - സി അനൂപ്, മുറിവേറ്റവരുടെ പാതകള്‍ - ഹരിത സാവിത്രി, വിവര്‍ത്തനം - ബോദ്‌ലേര്‍ -1821-2021 - വി രവികുമാര്‍, ബാലസാഹിത്യം - ചക്കരമാമ്പഴം - ഡോ - കെ ശ്രീകുമാര്‍.

എന്‍ഡോവ്‌മെന്‍റ് അവാര്‍ഡുകള്‍ : ഐസി ചാക്കോ അവാര്‍ഡ് : (ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം - 5000 രൂപ - 'ഭാഷാസാഹിത്യപഠനം : സൗന്ദര്യവും രാഷ്ട്രീയവും' - ഡോ. പി.പി പ്രകാശന്‍, സി.ബി കുമാര്‍ അവാര്‍ഡ് (ഉപന്യാസം -3000 രൂപ) തെരഞ്ഞെടുത്ത ലേഖനങ്ങള്‍ - ജി.ബി മോഹന്‍തമ്പി, കെ ആര്‍ നമ്പൂതിരി അവാര്‍ഡ് (വൈദികസാഹിത്യം - 2000 രൂപ) - 'ഹൃദയം തൊട്ടത്' - ഷൗക്കത്ത്.

Also Read : സാഹിത്യ നൊബേൽ ഫ്രഞ്ച് എഴുത്തുകാരി ആനി എർണോയ്ക്ക്

ജിഎന്‍ പിള്ള അവാര്‍ഡ് (വൈജ്ഞാനിക സാഹിത്യം - 3000 രൂപ - 'അടിമകേരളത്തിന്‍റെ അദൃശ്യചരിത്രം' - വിനില്‍ പോള്‍. കുറ്റിപ്പുഴ അവാര്‍ഡ് (സാഹിത്യവിമര്‍ശനം -2000 രൂപ) 'കോളനിയനന്തരവാദം - സംസ്‌കാരപഠനവും സൗന്ദര്യശാസ്ത്രവും' - പി പവിത്രന്‍. കനകശ്രീ അവാര്‍ഡ് - കവിത - 2000 രൂപ - 'സില്‍ക്ക് റൂട്ട്' - അലീന, ഗീത ഹിരണ്യന്‍ അവാര്‍ഡ് ( ചെറുകഥ - 5000 രൂപ - 'നീലച്ചടയന്‍' - അഖില്‍ കെ).

തുഞ്ചന്‍സ്‌മാരക പ്രബന്ധമത്സരം (5000 രൂപ) - 'എഴുത്തച്ഛന്‍റെ രാമായണവും കേരളത്തിലെ ആധ്യാത്മിക പ്രതിരോധ പാരമ്പര്യവും' - വി.കെ അനില്‍കുമാര്‍. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെപി സുധീര, ഡോ. രതി സക്‌സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും നേടി.

2022 ലെ പ്രൊഫ. എം അച്യുതന്‍ സ്‌മാരക എന്‍ഡോവ്‌മെന്‍റ് അവാര്‍ഡ് (25,000 രൂപ - പ്രശസ്തിപത്രം, ഫലകം) 'ജാതിരൂപങ്ങള്‍ : മലയാളാധുനികതയെ വായിക്കുമ്പോള്‍' - സജീവ് പി.വി 2020 ലെ വിലാസിനി അവാര്‍ഡ് - (50,000 രൂപയും പ്രശസ്‌തിപത്രവും ഫലകവും) 'വൈക്കം മുഹമ്മദ് ബഷീര്‍ - സര്‍ഗാത്മകതയുടെ നീല വെളിച്ചം' - പികെ പോക്കര്‍.

Last Updated : Jun 30, 2023, 5:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.