ETV Bharat / state

വീട്ടമ്മയുടെ കൊലപാതകം; അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്

ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്‍റെ ഭാര്യ ആലീസിനെ കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

വീട്ടമ്മയുടെ കൊലപാതകം; അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കും
author img

By

Published : Nov 15, 2019, 2:44 PM IST

Updated : Nov 15, 2019, 3:18 PM IST

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കും. ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്‍റെ ഭാര്യ ആലീസി(58)നെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ ആലീസിന്‍റെ സ്വര്‍ണാഭരണങ്ങൾ മോഷണം പോയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ്, ഇരിങ്ങാലക്കുട ഡോഗ്‌സ് സ്‌ക്വാഡിലെ നായ ഹണിയെ സംഭവസ്ഥലത്തെത്തിച്ച് പരിശോധന നടത്തി. ആദ്യം ഊരകം ഭാഗത്തേക്ക് 200 മീറ്ററോളം ഓടിയ നായ പിന്നീട് തിരിഞ്ഞ് അറവുശാല ഭാഗത്തെത്തി നില്‍ക്കുകയായിരുന്നു. വിരലടയാള വിദഗ്‌ധരും ഫോറന്‍സിക് വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ആലീസിന്‍റെ ഭര്‍ത്താവ് പോൾസന്‍റെ മാംസവ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്‌തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.

വീട്ടമ്മയുടെ കൊലപാതകം; അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്

നാല് മക്കളുള്ള ആലീസിന്‍റെ മൂന്ന് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചു. മകന്‍ യുകെയിലാണ്. ആലീസ് തനിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. കൂട്ട് കിടക്കാന്‍ വരാറുള്ള അയല്‍വാസിയായ സ്‌ത്രീയാണ് വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ആലീസിനെ കണ്ടത്.

Intro:ഇരിങ്ങാലക്കുടയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ കഴുത്തറത്ത് കൊലപെടുത്തിയ സംഭവത്തില്‍ അന്വേഷണം ഇതരസംസ്ഥാന തെഴിലാളികളിലേയ്ക്കും...ഡോഗ്‌സ് സ്വാക്ഡിലെ ഹണി ചെന്നെത്തിയത് അറവ്ശാല പരിസരത്ത്Body:

ഇരിങ്ങാലക്കുട : ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്‍ ഭാര്യ ആലീസ് എന്ന 58 വയസ്സുക്കാരിയാണ് ആണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആലീസ് ധരിച്ചിരുന്ന സ്വര്‍ണ്ണവളകള്‍ മോഷണം പോയിരുന്നു. മദ്ധ്യമേഖല ഡി ഐ ജി എസ് സുരേന്ദ്രന്റെയും എസ് പി വിജയകുമാരന്റെയും ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാവിലെ ഇരിങ്ങാലക്കുട ഡോഗ്‌സ് സ്വാക്ഡിലെ ഹണിയെ സംഭവസ്ഥലത്തെത്തിച്ച് പരിശോധിപ്പിച്ചു. ആദ്യം ഊരകം ഭാഗത്തേയ്ക്ക് 200 മീറ്ററോളം ഓടിയ ഹണി പീന്നിട് തിരിഞ്ഞ് അറവ്ശാല ഭാഗത്ത് എത്തി നില്‍ക്കുകയായിരുന്നു. തൃശ്ശൂരില്‍ നിന്നും വിരലടയാള വിദഗ്ദരും ഫോറന്‍സിക്ക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് മരണകാരണം. പരേതനായ പോള്‍സന് മാംസവ്യാപാരമായിരുന്നു. ഇതിന് ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വീടുമായി ബന്ധമുണ്ടായിരുന്നതായും ഇവരിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. 12 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. പുതപ്പ് വില്‍ക്കുവാന്‍ വന്ന ചില അന്യസംസ്ഥാനക്കാരെയും പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. നാല് മക്കളുള്ള ആലിസിന്റെ മകന്‍ യു കെയിലാണ് മറ്റ് മൂന്ന് പെണ്‍മക്കളെ വിവാഹം കഴിച്ചായച്ചിരുന്നതിനാല്‍ ആലീസ് തനിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. രാത്രിയില്‍ കൂട്ട് കിടക്കാന്‍ വരാറുള്ള സമീപത്തെ സ്ത്രിയാണ് വാതില്‍ പുറമെ നിന്ന് താഴിട്ടത് കണ്ട് .വാതില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ആലിസിനെ കണ്ടത്. ഉടന്‍ നാട്ടുക്കാരെ വിളിച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. സി ഐ പി ആര്‍ ബിജോയ്, എസ് ഐ സുബിന്ത്, അനൂപ് ലാലന്‍, ജീവന്‍, ഷെഫീര്‍ ബാബു എന്നിവരും അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്.Conclusion:
Last Updated : Nov 15, 2019, 3:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.