ETV Bharat / state

യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ - യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ

കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

husband murdered wife  husband murdered wife in trissur  trissur murder case  യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ  തൃശൂർ കൊലപാതകം
trissur murder case
author img

By

Published : Sep 24, 2020, 4:50 PM IST

തൃശൂർ: തൃശൂർ മാളയിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മാള പിണ്ടാണി കടമ്പോട്ട് സുബൈറിന്‍റെ മകൾ റഹ്‌മത്ത് (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിണ്ടാണി ഷാപ്പിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന പറവൂർ വടക്കേക്കര ഇളംകാട് സ്വദേശി പുതുമന ഷംസാദ് (45) അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം ഇന്ന് പുലർച്ചെ അഞ്ചിന് മക്കളായ ഷറഫുദ്ദീൻ (ഒൻപത്), ഹയാൻ (രണ്ടര) എന്നിവരെ ഷംസാദ് തന്‍റെ പറവൂരിലെ വീട്ടിലേൽപ്പിക്കുകയും തുടർന്ന് കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോകുകയും ചെയ്‌തിരുന്നു.

സംശയം തോന്നിയ ഷംസാദിന്‍റെ മാതാവ് രാവിലെ ഇവരുടെ അയൽവാസികളെ വിളിച്ച് മകൻ കുട്ടികളെ വീട്ടിലേൽപ്പിച്ചിട്ടുണ്ടെന്നും റഹ്‌മത്തിനെ കൊണ്ടുവന്നിട്ടില്ലെന്ന് അറിയിക്കുകയും ചെയ്‌തു. തുടർന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാള പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ വടക്കേക്കരയിലെ വീട്ടിലെത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇരുവരും തമ്മിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.