ETV Bharat / state

കുന്നംകുളം മരത്തങ്ങോട് മരമില്ലിൽ വൻ തീപിടിത്തം; ആളപായമില്ല - തീപിടിത്തം

ഇന്നലെ രാത്രി 12 മണിയോടെയുണ്ടായ തീപിടിത്തത്തിൽ തേക്ക്, ഈട്ടി ഉൾപ്പെടെയുള്ള മരത്തടികൾ പൂർണമായും കത്തി നശിച്ചു

കുന്നംകുളത്ത് തടിമില്ലിൽ തീപിടുത്തം  മരത്തങ്ങോട് മരമില്ലിൽ വൻ തീപിടുത്തം  തൃശൂർ തീപിടുത്തം  huge fire broke out in Marathangode wood mill  സൂര്യ വുഡ് ഇൻ്റസ്ട്രീസ് ആൻ്റ് ഫർണിച്ചർ വർക്ക്‌സ്  Surya Wood Industries and Furniture Works  fire broke out in Kunnamkulam Wood mill
കുന്നംകുളം മരത്തങ്ങോട് മരമില്ലിൽ വൻ തീപിടുത്തം
author img

By

Published : Jan 3, 2023, 10:16 AM IST

കുന്നംകുളം മരത്തങ്ങോട് മരമില്ലിൽ വൻ തീപിടിത്തം

തൃശൂർ: കുന്നംകുളം മരത്തങ്ങോട് മരമില്ലിൽ വൻ തീപിടിത്തം. ചൊവ്വന്നൂർ സ്വദേശി ഹരിദാസിന്‍റെ ഉടമസ്ഥതയിലുള്ള സൂര്യ വുഡ് ഇൻ്റസ്ട്രീസ് ആൻഡ് ഫർണിച്ചർ വർക്ക്‌സ് എന്ന പേരിലുള്ള മരമില്ലിലാണ് തീപിടിത്തം ഉണ്ടായത്. തേക്ക്, ഈട്ടി മരങ്ങൾ ഉൾപ്പെടെ പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

മരത്തംകോട് ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് മരമില്ല് പ്രവർത്തിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂർ, തൃശൂർ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നായി 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്.

കുന്നംകുളം പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്‌ടമാണ് കണക്കാക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.