തൃശൂർ : ജില്ലയിൽ ഓറഞ്ച് അലർട്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടൽ തീരത്തുള്ളവരും പുഴകളുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ചാലക്കുടിയില്‍ മഴ പെയ്യുന്നതിനാല്‍ പുഴയുടെ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാനിർദേശം നൽകി. കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.