ETV Bharat / state

മോഹവിരുന്നായി ' ഏകാത്മകം'; ഗിന്നസ് റെക്കോഡായി മോഹിനിയാട്ടം - കുണ്ഡലിനിപ്പാട്ട്

4706 നർത്തകിമാരാണ് മെഗാ മോഹിനിയാട്ടത്തില്‍ പങ്കാളികളായത്. മണികണ്ഠനാൽ മുതൽ തെക്കേഗോപുരനട വരെ നർത്തകിമാർ അണിനിരന്നപ്പോൾ മറ്റൊരു ഗിന്നസ് റെക്കോഡിന് കൂടി തൃശൂർ വേദിയായി. നേരത്തെ 1297 മോഹിനിയാട്ടം നർത്തകിമാർ ചേർന്നു നേടിയ റെക്കോഡാണ് തൃശൂരിൽ മാറ്റിയെഴുത്തപ്പെട്ടത്.

തൃശൂരിൽ  ഗിന്നസ് റെക്കോര്‍ഡ്‌  മോഹിനിയാട്ടത്തിൽ ഗിന്നസ് റെക്കോര്‍ഡ്‌.  4706 നർത്തകിമാർ  എസ്.എൻ.ഡി.പി  എസ്.എൻ.ഡി.പി യോഗം  മോഹിനിയാട്ടം നൃത്താവിഷ്കാരം  ശ്രീനാരായണഗുരു  കുണ്ഡലിനിപ്പാട്ട്  'ഏകാത്മകം'
തൃശൂരിൽ നിന്നും വീണ്ടുമൊരു ഗിന്നസ് റെക്കോര്‍ഡ്‌
author img

By

Published : Jan 19, 2020, 9:56 AM IST

Updated : Jan 19, 2020, 12:55 PM IST

തൃശൂർ: വടക്കുംനാഥന്‍റെ മുന്നില്‍ ശ്രീനാരായണഗുരു രചിച്ച കുണ്ഡലിനിപ്പാട്ടിന്‍റെ താളത്തില്‍ നർത്തകിമാർ ചുവടുകൾവെച്ചപ്പോൾ അത് ഗിന്നസ് റെക്കോഡായി. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തൃശൂർ തേക്കിൻകാട് മൈതാനിയിൽ ' ഏകാത്മകം ' എന്ന പേരില്‍ എസ്.എൻ.ഡി.പി യോഗം മോഹിനിയാട്ടം നൃത്താവിഷ്കാരം സംഘടിപ്പിച്ചത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ എസ്.എൻ.ഡി.പി യോഗത്തിന്‍റെ 95 യൂണിറ്റുകളില്‍ നിന്നായി 4706 നർത്തകിമാരാണ് മെഗാ മോഹിനിയാട്ടത്തില്‍ പങ്കാളികളായത്. മണികണ്ഠനാൽ മുതൽ തെക്കേഗോപുരനട വരെ നർത്തകിമാർ അണിനിരന്നപ്പോൾ മറ്റൊരു ഗിന്നസ് റെക്കോഡിന് കൂടി തൃശൂർ വേദിയായി.

മോഹവിരുന്നായി ' ഏകാത്മകം'; ഗിന്നസ് റെക്കോഡായി മോഹിനിയാട്ടം

നേരത്തെ 1297 മോഹിനിയാട്ടം നർത്തകിമാർ ചേർന്നു നേടിയ റെക്കോഡാണ് തൃശൂരിൽ മാറ്റിയെഴുത്തപ്പെട്ടത്. സംഗീതസംവിധായകൻ അജിത് എടപ്പള്ളി സംവിധാനവും പിന്നണിഗായകൻ മധു ബാലകൃഷ്ണൻ ശബ്ദവും നൽകിയ കുണ്ഡലിനിപ്പാട്ടിന് നർത്തകിയും ഗിന്നസ് വേൾഡ് വിജയിയുമായ ഡോ.ധനുഷാ സന്യാലാണ് കൊറിയോഗ്രഫി ചെയ്തത്. ഗിന്നസ് പ്രതിനിധി ഗ്ലൻ ആൻഡ്രു പോളാർഡിനോ നൃത്താവിഷ്കാരം വീക്ഷിക്കാൻ എത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരിപാടി ഉദ്ഘാടനം ചെയ്തു.

Intro:ഗിന്നസ് റെക്കോർഡ്കളുടെ കളിത്തൊട്ടിലായ തേക്കിൻകാട് മൈതാനിയിൽ നിന്നും കേരളത്തിന് ഒരു അംഗീകാരം കൂടി എത്തിക്കഴിഞ്ഞു.4706 നർത്തകിമാർ ഒരേ ചുവട് വെച്ചപ്പോൾ എഴുതി ചേർക്കപ്പെട്ടത് മോഹിനിയാട്ടത്തിൽ ഗിന്നസ് റെക്കോര്‍ഡ്‌.ശ്രീനാരായണഗുരു രചിച്ച കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്കാരമാണ് മോഹിനിയാട്ടം രൂപത്തിൽ അവതരിപ്പിച്ചത്.Body:‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ലോകത്താകമാനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്.എൻ.ഡി.പി യോഗം 'ഏകാത്മകം' എന്ന പേരിൽ ശ്രീനാരായണഗുരു രചിച്ച കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ടം നൃത്താവിഷ്കാരം തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ചത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ എസ്.എൻ.ഡി.പി യോഗത്തിന്റെ 95 യൂണിറ്റിൽ നിന്ന് 4706 നർത്തകിമാരാണ് മെഗാ മോഹിനിയാട്ടത്തില്‍ പങ്കാളികളായത്.മണികണ്ഠനാൽ മുതൽ തെക്കേഗോപുരനടവരെ നർത്തകിമാർ അണിനിരന്നപ്പോൾ തൃശ്ശൂർ മറ്റൊരു ഗിന്നസ് റെക്കോർഡ്ന് കൂടി വേദിയായി.മുൻപ് 1297 മോഹിനിയാട്ടം നർത്തകിമാർ ചേർന്നു നേടിയ റെക്കോർഡാണ് തൃശ്ശൂരിൽ മാറ്റിയെഴുത്തപ്പെട്ടത്. സംഗീതസംവിധായകൻ അജിത് എടപ്പള്ളി സംവിധാനവും പിന്നണിഗായകൻ മധു ബാലകൃഷ്ണൻ ശബ്ദവും നൽകിയ കുണ്ഡലിനിപ്പാട്ടിന് നർത്തകിയും ഗിന്നസ് വേൾഡ് വിജയിയുമായ ഡോ.ധനുഷാ സന്യാലാണ് മോഹിനിയാട്ടം കൊറിയോഗ്രഫി ചെയ്തത്. ഗിന്നസ് പ്രതിനിധി ഗ്ലൻ ആൻഡ്രു പോളാർഡിനോ നൃത്താവിഷ്കാരം വീക്ഷിക്കാൻ എത്തി.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. വിശുദ്ധാനന്ദസ്വാമികൾ പ്രഭാഷണം നടത്തി. ശ്രീ ശ്രീ രവിശങ്കർ, കേന്ദ്രസഹമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ പ്രൊഫ.സി രവീന്ദ്രനാഥ്, വി.എസ് സുനിൽകുമാർ, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി, ഇവന്റ് ജനറൽ കൺവീനർ സന്തോഷ് അരയാക്കണ്ടി, കോ- ഓർഡിനേറ്റർ അഡ്വ.സംഗീത വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
Last Updated : Jan 19, 2020, 12:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.