തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിന് സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തി. പാറമേക്കാവ് ക്ഷേത്രാധികൃതരും എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ കാടുകയറിയ പറമ്പില്‍ നിന്നും ഒമ്പതും അഞ്ചും അടി ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിൾ ഇന്‍സ്‌പെക്‌ടര്‍ ജിജു പി ജോസിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ദേവസ്വം മാനേജർ സുകുമാരൻ, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എസ് ഷാജി, പ്രിവന്റീവ് ഓഫീസർ വി എ ഉമ്മർ തുടങ്ങിയവര്‍ പങ്കെടുത്തു.