തൃശൂര്‍: ഭിന്നശേഷിക്കാരനായ മകനെ തീ കൊളുത്തി കൊന്ന് അച്ഛൻ. കേച്ചേരി പട്ടിക്കര സ്വദേശിയായ ഫഹദാണ് (28) കൊല്ലപ്പെട്ടത്. അച്ഛൻ സുലൈമാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകനെ ഒഴിവാക്കാനാണ് തീ കൊളുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
മകനെ കൊലപ്പെടുത്താന്‍ ഇയാള്‍ തലേദിവസം തന്നെ ഡീസല്‍ വാങ്ങി ശേഖരിച്ചിരുന്നു. തുടര്‍ന്ന്, വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി കൃത്യം നിര്‍വഹിക്കുകയായിരുന്നു. പ്രതി മുന്‍പ് പലതവണയായി മകനെയും കുടുംബാംഗങ്ങളെയും മര്‍ദിച്ചിരുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.