തൃശൂര്‍: ഗുജറാത്തില്‍ നിന്ന് വില്‍പ്പനയ്‌ക്കായി എത്തിച്ച 27000 കുപ്പി വ്യാജ ഹാര്‍പിക്കും, സോപ്പ് പൗഡര്‍ പാക്കറ്റുകളും പൊലീസ് പിടികൂടി. കുന്നംകുളം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാര്‍ഗോ ലോറിയിലെത്തിയ ഹാര്‍പിക്ക് കണ്ടെത്തിയത്. സംഭവത്തില്‍ സൂറത്ത് സ്വദേശിയായ ഡ്രൈവറെ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
പത്ത് ടണ്‍ വ്യാജ ഹാര്‍പിക്കും, ഏഴ് ടണ്‍ സോപ്പ് പൊടിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. വിപണിയില്‍ ഇതിന് ഏഴ് ലക്ഷം രൂപ വില വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൊവ്വല്ലൂരിലെ ഏജന്‍സി വഴിയാണ് വ്യാജ വസ്‌തുക്കള്‍ കുന്നംകുളത്തേക്ക് എത്തിയതെന്ന് പൊലീസ് അറിയിച്ചു.
സ്ഥലത്ത് എത്തി പരിശോധന നടത്തിയിയ ഹാര്‍പിക് കമ്പനിയിലെ ഉദ്യോഗസ്ഥരാണ് പിടികൂടിയവ വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി കൂടുതല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃര്‍ അറിയിച്ചു.