തൃശ്ശൂര്‍: സ്വർണക്കടത്ത് കേസിലെ മുഖ്യ കണ്ണിയായ തൃശ്ശൂർ സ്വദേശി ഫൈസൽ ഫരീദിന്റെ തൃശ്ശൂർ മൂന്നുപീടികയിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂർ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്.
ദുബൈയിലെ അൽ റാഷിദിയ്യയിൽ കുടുംബസമേതം കഴിയുന്ന ഫൈസലിന്റെ മൂന്നുപീടികയിലെ വീട്ടിൽ കഴിഞ്ഞ കുറേക്കാലമായി ആൾ താമസമില്ല. ഫൈസൽ ഫരീദാണ് ഗൾഫിൽ നിന്നും സ്വർണം നയതന്ത്ര പാഴ്സല്‍ അയച്ചതെന്ന് എൻ.ഐ.എ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഫൈസലിന്റെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കുകയും യു.എ.ഇയുടെ യാത്രാവിലക്കും നിലവിൽ വന്നിരുന്നു.