തൃശൂർ: തമിഴ്‌നാട്ടുകാർക്ക് മാത്രമായി തൃശൂരില്‍ ബാര്‍ മോഡല്‍ മദ്യവിൽപന നടത്തിവന്ന തമിഴ്‌നാട് സ്വദേശിയെ എക്സെെസ് സംഘം പിടികൂടി. തമിഴ്‌നാട് തിരുവണ്ണാമല മമ്പാട്ടു സ്വദേശി സെൽവം എന്നയാളാണ് തൃശൂര്‍ എക്സെെസ് റേഞ്ചിന്‍റെ പിടിയിലായത്.
തൃശൂര്‍ പടിഞ്ഞാറെ കോട്ടയില്‍ വീട് വാടകയ്‌ക്ക് എടുത്താണ് തമിഴര്‍ക്ക് മദ്യവിൽപന നടത്തിവന്നിരുന്നത്.
തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ ടി.ആർ ഹരിനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാള്‍ പടിഞ്ഞാറെ കോട്ടയിൽ നാല് വർഷമായി വാടകയ്‌ക്ക് താമസിച്ചുവരുന്നു. ഈ വീട്ടില്‍ ദിവസം 50 രൂപ നിരക്കില്‍ തമിഴനാട്ടുകാർക്ക് താമസിക്കാൻ സൗകര്യം നല്‍കിവരുന്നുണ്ട്.
ALSO READ: നെയ്യാറ്റിൻകരയിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന വ്യാജ കള്ള് പിടികൂടി
ഒരു ദിവസം 30ല്‍ അധികം തമിഴർ ഇവിടെ താമസിച്ചിരുന്നു. ഇവർക്ക് ആവശ്യമുള്ള മദ്യമാണ് ഇയാല്‍ വിൽപന നടത്തിയിരുന്നത്. 180 എംഎല്ലിന് 200 രൂപ നിരക്കിലാണ് വിൽപന.
അതേസമയം മലയാളികള്‍ക്കും മറ്റ് സംസ്ഥാനക്കാർക്കും സെൽവം മദ്യം വില്‍ക്കാറില്ല. ഒരു ദിവസം 20 ലിറ്ററിലധികം മദ്യം പ്രതി വിറ്റിരുന്നതായി എക്സെെസ് പറയുന്നു. വിൽപനയ്‌ക്ക് ശേഷം ഇയാളുടെ കെെയില്‍ ഉണ്ടായിരുന്ന മൂന്നര ലിറ്റർ മദ്യവും എക്സെെസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.