തൃശൂര്‍ : വെള്ളികുളങ്ങര അമ്പനോളിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വനപാലകര്‍ അറസ്‌റ്റ് ചെയ്‌തു. മങ്കുറ്റിപ്പാടം സ്വദേശി തെക്കേത്തല അഭീഷ്, അമ്പനോളി സ്വദേശികളായ പോട്ടക്കാരന്‍ ജയകുമാര്‍, കാഞ്ഞിരത്തിങ്കല്‍ സജിത്ത് എന്നിവരാണ് പിടിയിലായത്. വെള്ളികുളങ്ങര ഫോറസ്‌റ്റ് റേഞ്ച് ഓഫിസർ ജോബിൻ ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
ALSO READ: വീട്ടുവളപ്പിലെ മഞ്ഞള്‍ കൃഷിയിടത്തില്‍ അനക്കം കണ്ട് നോക്കി,ചാടിയടുത്ത് ആക്രമിച്ച് പുലി
ഷോക്കേറ്റ് ഹൃദയസ്‌തംഭനം ഉണ്ടായതാണ് ജീവഹാനിക്ക് കാരണമെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. തുമ്പിക്കയ്യിൽ ആഴത്തിൽ ഉണ്ടായ മുറിവ് കരിഞ്ഞിട്ടുണ്ട്. ഷോക്കേറ്റ് ആന വീണതിനാൽ വലത്തേ പിൻ കാലിന്‍റെ കുഴ തെറ്റിയിട്ടുമുണ്ട്.
നാല് ദിവസം മുൻപാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.