തൃശൂര്‍: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്ത് വീട്ടില്‍ അശോക് കുമാര്‍, സൗമ്യ ദമ്പതികളുടെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തിരുവില്വാമല പുനര്‍ജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആദിത്യശ്രീ. പഴയന്നൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തിയാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. ഇന്ന് നടക്കുന്ന ഫോറൻസിക് പരിശോധനകള്‍ക്ക് ശേഷമെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ.