ETV Bharat / state

ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 19 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും - പോക്സോ

ഇയ്യാല്‍ സ്വദേശി ജനീഷിനാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷ വിധിച്ചത്. 2015 മെയ് 16ന് ബന്ധുവീട്ടിലെത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കുകയും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ചെയ്‌തു

unnatural rape case  POCSO  culprit punished in unnatural rape case  unnatural rape  Kunnamkulam POCSO case  ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി  കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി  പോക്സോ കോടതി  പോക്സോ  പോക്സോ കേസ്
ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 19 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും
author img

By

Published : Oct 30, 2022, 10:51 AM IST

തൃശൂര്‍: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 19 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി റീന ദാസ് ടി ആര്‍ ആണ് ഇയ്യാല്‍ സ്വദേശി ജനീഷ് (27) കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2015 മെയ്‌ 16നായിരുന്നു കേസിനാസ്‌പദമായ സംഭവം.

ബന്ധുവീട്ടില്‍ വന്ന കുട്ടിയെ പ്രതി തന്‍റെ വീടിന്‍റെ അടുക്കളയിലേക്ക് പിടിച്ചു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും പ്രതി കുട്ടിയെ ഭീഷണി പെടുത്തി. എന്നാല്‍ കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിക്കുകയും ഇവര്‍ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയും ചെയ്‌തു.

എരുമപ്പെട്ടി പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ്‌ ബിനോയിയും അഡ്വ. അമൃതയും ഹാജരായി. കേസില്‍ 12 സാക്ഷികളെ വിസ്‌തരിക്കുകയും 19 രേഖകളും തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.