ETV Bharat / state

മലയാളത്തിന്‍റെ മഹാനടിക്ക് വിട ; ഇനി ദീപ്‌ത സ്‌മരണ

author img

By

Published : Feb 23, 2022, 8:30 PM IST

വടക്കാഞ്ചേരിയിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

KPAC Lalitha body was cremated  cremation of KPAC Lalitha  കെപിഎസി ലളിതയുടെ സംസ്കാരം  കെപിഎസി ലളിതയ്ക്ക് സാംസ്‌കാരിക കേരളത്തിന്‍റെ അന്ത്യാഞ്ജലി  കെപിഎസി ലളിത മരണം  death of actress kpac lalitha  സിദ്ധാര്‍ഥ് ഭരതന്‍ ചിതയ്‌ക്ക് തീ കൊളുത്തി  Siddharth Bharathan  കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍  കെപിഎസി ലളിതയുടെ മൃതദേഹം പൊതുദര്‍ശനം
അരങ്ങൊഴിഞ്ഞു... കെ.പി.എ.സി ലളിതയ്‌ക്ക് സാംസ്‌കാരിക കേരളത്തിന്‍റെ അന്ത്യാഞ്ജലി

തൃശൂർ : അന്തരിച്ച അഭിനയ വിസ്‌മയം നടി കെ.പി.എ.സി ലളിതയ്‌ക്ക് സാംസ്‌കാരിക കേരളത്തിന്‍റെ അന്ത്യാഞ്ജലി. തൃശൂരിലെ കേരള സംഗീത നാടക അക്കാദമി റീജ്യണല്‍ തിയേറ്ററിലും, വടക്കാഞ്ചേരി നഗരസഭാ ആസ്ഥാനത്തും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള ആയിരങ്ങളാണ് അന്ത്യാഞ്ജ ലിയർപ്പിക്കാനെത്തിയത്. വടക്കാഞ്ചേരിയിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി.

കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കൂടിയായ കെ.പി.എ.സി ലളിതയുടെ ഭൗതിക ശരീരം രണ്ട് മണിയോടെയാണ് റീജ്യണല്‍ തിയേറ്ററില്‍ എത്തിച്ചത്. വിലാപയാത്ര എത്തും മുൻപ് തന്നെ അക്കാദമി അങ്കണവും പരിസരവും ആൾക്കൂട്ടത്താൽ നിറഞ്ഞിരുന്നു. കലക്‌ടർ ഹരിത വി. കുമാർ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പുഷ്‌പചക്രം സമര്‍പ്പിച്ചു.

തൃശൂര്‍ മേയർ എം.കെ വർഗീസ്, ടി.എന്‍ പ്രതാപന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ ഡേവിസ്, ഇന്നസെൻ്റ്, സത്യൻ അന്തിക്കാട്, ജയരാജ് വാര്യർ, വി.എസ് സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.പി രാജേന്ദ്രൻ, എം.കെ കണ്ണൻ, പി.ടി കുഞ്ഞിമുഹമ്മദ്, സ്‌ഫടികം ജോർജ്, ടിനി ടോം, വിദ്യാധരൻ മാസ്റ്റര്‍, വൈശാഖൻ, ഐ.എം വിജയൻ, അശോകൻ ചരുവിൽ തുടങ്ങിയവരും വിവിധ അക്കാദമി പ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു. ഇവിടത്തെ പൊതുദര്‍ശനത്തിന് ശേഷം മൂന്ന് മണിയോടെ ഭൗതിക ശരീരവുമായി വടക്കാഞ്ചേരിയിലേക്ക് തിരിച്ചു.

READ MORE:അഭിനയ രംഗത്ത് മികവ് തെളിയിച്ച നടന വിസ്‌മയം ; കെ.പി.എസി ലളിതയ്‌ക്ക് അന്തിമോപചാരം അർപ്പിച്ച് സജി ചെറിയാൻ

തുടര്‍ന്ന് വടക്കാഞ്ചേരി നഗരസഭ ആസ്ഥാനത്തായിരുന്നു പൊതുദർശനം. ആദരസൂചകമായി ഉച്ചമുതൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട് ദുഃഖാചരണത്തിലായിരുന്നു വടക്കാഞ്ചേരി. പ്രിയതാരത്തോടുള്ള സ്നേഹം പ്രകടമാകുന്നതായിരുന്നു ഇവിടുത്തേക്കുള്ള ആളുകളുടെ ഒഴുക്ക്. പൊതു ദര്‍ശനശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം വീട്ടിലെത്തിച്ചു.

കവിയൂര്‍ പൊന്നമ്മ, ഇടവേള ബാബു തുടങ്ങി ഒട്ടേറെ സഹപ്രവര്‍ത്തകര്‍ വസതിയിലെത്തിയിരുന്നു. തുടര്‍ന്ന് നടന്ന ആചാര ചടങ്ങുകൾക്കും ഔദ്യോഗിക ബഹുമതികൾക്കും ശേഷം ആറ് മണിക്ക് മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചിതയ്‌ക്ക് തീ കൊളുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.