ETV Bharat / state

'അടിച്ച് നിന്‍റെ തണ്ടെല്ല് മുറിക്കും': സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് സിപിഎം കമ്മിറ്റിയംഗത്തിന്‍റെ ഭീഷണി - സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ ഐ മഹേഷ്

സിപിഎം പാർട്ടി പ്രവർത്തകരെ സിപിഐയിലേക്ക് അടർത്തിയെടുക്കുന്നുവെന്ന് ആരോപിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ ഐ മഹേഷ്, സിപിഐ ലോക്കല്‍ സെക്രട്ടറി വി കെ ചന്ദ്രനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

CPM Thrissur  cpi local secretary threatened by cpm member  thrissur cpi local secretary  cpi local secretary threatened  cpi thrissur  സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് ഭീഷണി  സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ ഭീഷണി  സിപിഐ ലോക്കല്‍ സെക്രട്ടറി തൃശൂർ  സിപിഎം ലോക്കല്‍ കമ്മിറ്റി തൃശൂർ  തൃശൂർ സിപിഐ  തൃശൂർ സിപിഎം  സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ ഐ മഹേഷ്
ഭീഷണി
author img

By

Published : Feb 25, 2023, 12:18 PM IST

Updated : Feb 25, 2023, 1:10 PM IST

മഹേഷ് ചന്ദ്രനെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ

തൃശൂർ: സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ ഭീഷണി. സിപിഐ ലോക്കല്‍ സെക്രട്ടറി വി കെ ചന്ദ്രനെ, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ ഐ മഹേഷ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നതിനെ തുടർന്ന് മഹേഷ് ഭീഷണി മുഴക്കിയെന്നാണ് ആരോപണം. മഹേഷ് ചന്ദ്രനെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖയും പുറത്തുവന്നു.

തൃശൂര്‍ ചാവക്കാട് ഒരുമനയൂരിലാണ് സംഭവം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഏതാനും പാര്‍ട്ടി അംഗങ്ങളുമാണ് സിപിഐയില്‍ ചേര്‍ന്നത്. 'സിപിഎം പ്രവര്‍ത്തകരെ അടര്‍ത്തിക്കൊണ്ടുപോയാല്‍ നിനക്ക് ആപത്താണ്. ഇനി ഇങ്ങനെ ഉണ്ടായാല്‍ നിന്‍റെ വീട്ടില്‍ കയറി പറയേണ്ടി വരും. കേസ് കൊടുത്താല്‍ രോമം കൊഴിഞ്ഞുപോകില്ല. അടിച്ച് നിന്‍റെ തണ്ടെല്ല് മുറിക്കും എന്നൊക്ക മഹേഷ് ഭീഷണിപ്പെടുത്തിയതായാണ് പരാതി. നിന്നെ അടിച്ചിട്ടേ ജയിലില്‍ പോകൂ എന്നും നമുക്ക് അടിച്ചിട്ട് തന്നെ കാണാം എന്നും ഇയാൾ ഭീഷണി മുഴക്കുന്നതും ശബ്‌ദസന്ദേശത്തിലുണ്ട്.

സംഭവത്തില് ചന്ദ്രന്‍ ചാവക്കാട് പൊലീസില്‍ പരാതി നല്‍കി. എന്നാൽ, വൈകാരികമായി സംസാരിച്ചതാണെന്ന വിശദീകരണവുമായി മഹേഷ് രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഐയിലേക്ക് അടര്‍ത്തിയെടുക്കുകയാണെന്നും ഇത് തുടര്‍ച്ചയായപ്പോള്‍ ചോദ്യം ചെയ്‌തതാണെന്നും മഹേഷ് പറഞ്ഞു.

Also read: സിപിഎം ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലിയില്ലെന്ന് പഞ്ചായത്തംഗത്തിന്‍റെ ഭീഷണി സന്ദേശം

Last Updated : Feb 25, 2023, 1:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.