ETV Bharat / state

വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിങ് നടന്നു - Local body election in thrissur

രണ്ട് റിട്ടേർണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ആകെ 223 വോട്ടിങ് യന്ത്രങ്ങളാണ് കമ്മിഷനിങ് നടത്തിയത്

Commissioning of Voting machine  Local body election in thrissur  Thrissur corporation
വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിങ് നടന്നു
author img

By

Published : Dec 7, 2020, 7:43 PM IST

തൃശൂർ: തൃശൂർ കോർപ്പറേഷനിലെ ഒന്ന് മുതൽ 55 വരെയുള്ള ഡിവിഷനുകളിലെ ബൂത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് ചെമ്പൂക്കാവിലെ മഹാരാജാസ് പോളിടെക്നിക് കോളജിൽ നടന്നു.

തൃശൂർ കോർപ്പറേഷനിലെ ഒന്ന് മുതൽ 28 വരെയുള്ള ഡിവിഷനിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് റിട്ടേർണിങ് ഓഫീസറായ തൃശൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എസ് ജയശങ്കരൻ്റെ മേൽനോട്ടത്തിലും 29 മുതൽ 55 വരെയുള്ള ഡിവിഷനിലെ യന്ത്രങ്ങളുടെ കമ്മിഷനിങ് റിട്ടേർണിങ് ഓഫീസറായ ഡിഐസി ജനറൽ മാനേജർ ഡോ. കെ എസ് കൃപാകുമാറിൻ്റെ മേൽനോട്ടത്തിലുമാണ് നടന്നത്.

രണ്ട് റിട്ടേർണിങ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ആകെ 223 വോട്ടിങ് യന്ത്രങ്ങളാണ് കമ്മിഷനിങ് നടത്തിയത്. കമ്മിഷനിങ് ചെയ്ത വോട്ടിങ് യന്ത്രങ്ങൾ തത്സമയം സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. വോട്ടിങ് യന്ത്രങ്ങള്‍ ഒമ്പതാം തിയതി അതാത് ബൂത്ത്തല പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കമ്മിഷനിങ് നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.