തൃശൂര്‍: മന്ത്രി എസി മൊയ്‌തീന്‍ വോട്ട് ചെയ്‌തതില്‍ ചട്ടലംഘനമില്ലെന്ന ജില്ലാ കലക്ടര്‍ സി.ഷാനവാസിന്‍റെ റിപ്പോര്‍ട്ട് വ്യാജമെന്ന് അനില്‍ അക്കരെ എംഎല്‍എ. ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ തുറക്കാതെ മന്ത്രി ഏഴ് മണിക്കാണ് വോട്ട് ചെയ്‌തതെന്ന തീരുമാനം കലക്ടര്‍ എങ്ങനെയെടുത്തുവെന്നും മന്ത്രിയെ രക്ഷപ്പെടുത്താന്‍ വേണ്ടി കലക്ടര്‍ ഉണ്ടാക്കിയ വ്യാജ റിപ്പോര്‍ട്ടാണിതെന്നും എംഎല്‍എ ആരോപിച്ചു. കലക്ടറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ തൃശൂര്‍ വടക്കാഞ്ചേരിയിലെ ബൂത്തില്‍ പോളിങ് സമയത്തിന് മുന്‍പ് എത്തി മന്ത്രി വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു ആരോപണം.
മന്ത്രി മൊയ്‌തീനെതിരായ വോട്ട് വിവാദം; കലക്ടറുടെ റിപ്പോര്‍ട്ട് വ്യാജമെന്ന് അനില്‍ അക്കരെ
കലക്ടറുടെ നടപടിയെ നിയമപരമായി നേരിടുമെന്നും അനില്‍ അക്കരെ എംഎല്‍എ പറഞ്ഞു