ETV Bharat / state

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് എം.എം ഹസൻ - MM Hassan on CM

ക്രിസ്‌മസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് എം.എം ഹസൻ ആരോപിച്ചു.

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി  മുഖ്യമന്ത്രിക്കെതിരെ എം.എം ഹസൻ  ക്രിസ്‌മസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന പ്രസ്‌താവന  കെഎസ്എഫ്ഇ റെയ്‌ഡ്  പെരിയ കേസിലെ സുപ്രീം കോടതി വിധി  സർക്കാരിന് തിരിച്ചടി  CM violates election rules says MM Hassan  CM violates election rules  MM Hassan on CM  MM Hassan on christmas kit
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന് എം.എം ഹസൻ
author img

By

Published : Dec 3, 2020, 3:12 PM IST

Updated : Dec 3, 2020, 4:35 PM IST

തൃശൂർ: ക്രിസ്‌മസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണം. സിപിഎമ്മിൽ പിണറായി വിരുദ്ധ സിൻഡിക്കേറ്റ് തല ഉയർത്തിയിട്ടുണ്ടെന്നും എം എം ഹസൻ അഭിപ്രായപ്പെട്ടു. കെഎസ്എഫ്ഇ റെയ്‌ഡിനെതിരായ മന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എം.എം ഹസൻ

കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് പെരിയ കേസിലെ സുപ്രീം കോടതി വിധി. വിധിയുടെ പശ്ചാത്തലത്തിൽ കൊലയാളികളെ സംരക്ഷിക്കാൻ ചെലവഴിച്ച തുക സിപിഎം ഖജനാവിൽ അടക്കണമെന്നും എം.എം ഹസൻ ആവശ്യപ്പെട്ടു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ബന്ധിപ്പിച്ചതിന് ഗണേഷ് കുമാറിന് ഇടത് മുന്നണി പ്രതിഫലം നൽകിയിട്ടുണ്ടെന്നും എം.എം ഹസൻ തൃശൂരിൽ പറഞ്ഞു.

Last Updated : Dec 3, 2020, 4:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.