ETV Bharat / state

തൃശൂരിൽ വാഹന പരിശോധന കർശനമാക്കി - ചെക്ക് പോസ്റ്റ്

ദേശീയപാതയുടെ ഇരുഭാഗങ്ങളിലും ടെൻ്റുകൾ തീർത്ത് ഗതാഗത നിയന്ത്രണം ഒരുക്കിയാണ് വാഹനങ്ങൾ പരിശോധിക്കുന്നത്.

CHECK POST NH PUDUKAD THRISSUR  ദേശീയപാത  ചെക്ക് പോസ്റ്റ്  വാഹന പരിശോധന കർശനമാക്കി
തൃശൂരിൽ വാഹന പരിശോധന കർശനമാക്കി
author img

By

Published : Apr 2, 2020, 9:08 PM IST

തൃശൂർ: തൃശൂരിൽ വാഹന പരിശോധന കർശനമാക്കി. ദേശീയപാത പുതുക്കാട് പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചാണ് പരിശോധന. ലോക്‌ഡൗൺ പിൻവലിക്കുന്നതുവരെയാണ് പുതുക്കാട് താൽകാലിക ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്.

ദേശീയപാതയുടെ ഇരുഭാഗങ്ങളിലും ടെൻ്റുകൾ തീർത്ത് ഗതാഗത നിയന്ത്രണം ഒരുക്കിയാണ് വാഹനങ്ങൾ പരിശോധിക്കുന്നത്. രണ്ട് ദിവസമായി ദേശീയപാതയിൽ വാഹനങ്ങൾ കൂടിയതോടെ കാര്യക്ഷമമായി പരിശോധന നടത്താൻ പൊലീസിന് കഴിയാതായതോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് എസ്എച്ച്ഒ എസ്.പി.സുധീരൻ അറിയിച്ചു.

തൃശൂരിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി

ചരക്കുലോറികൾ ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് പൊലീസിൻ്റെ തീരുമാനം. റോഡിലെ തടസങ്ങൾ കണ്ട് എതിർദിശയിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നത് അപകടങ്ങൾക്ക് സാധ്യതയേറെയാണെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.