ETV Bharat / state

ചാലക്കുടിയിൽ ബാങ്ക്‌ കവര്‍ച്ചാ ശ്രമം; ധനലക്ഷ്മി ബാങ്കിന്‍റെ പൂട്ട് തകർത്തു - ബാങ്ക്‌ കവര്‍ച്ചാ ശ്രമം

ഒന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ബാങ്കിന്‍റെ ഷട്ടറിന്‍റെ താഴ് തകർത്തതായി കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

CHALAKKUDYCHALAKKUDY  BANK THEFT  THEFT  ചാലക്കുടി  ബാങ്ക്‌ കവര്‍ച്ചാ ശ്രമം  ധനലക്ഷ്മി ബാങ്ക്
ചാലക്കുടിയിൽ ബാങ്ക്‌ കവര്‍ച്ചാ ശ്രമം; ധനലക്ഷ്മി ബാങ്കിന്‍റെ പൂട്ട് തകർത്തു
author img

By

Published : May 29, 2020, 1:39 PM IST

Updated : May 29, 2020, 2:39 PM IST

തൃശ്ശൂര്‍: ചാലക്കുടിയിൽ ബാങ്ക്‌ കൊള്ളയടിക്കാൻ ശ്രമം. ദേശീയപാത മുരിങ്ങൂരിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിനു സമീപമുള്ള ധനലക്ഷ്മി ബാങ്കിന്‍റെ ശാഖയിലാണ് കവർച്ച ശ്രമമുണ്ടായത്. ഒന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ബാങ്കിന്‍റെ ഷട്ടറിന്‍റെ താഴ് തകർത്തതായി കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാരോ, സി.സി.ടി.വിയോ ഇവിടെയില്ല. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവു. സി.സി.ടി.വിയും, സുരക്ഷാ ജീവനക്കാരും ഇല്ലാത്തത് അറിയാവുന്നവരാവണം കവർച്ചാശ്രമത്തിന് പിന്നിലെന്നാണ് സൂചന. ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : May 29, 2020, 2:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.