ETV Bharat / state

തൃശൂര്‍ ദേശീയപാതയിൽ കാർ അപകടം: ഒരു മരണം, ഒരാളുടെ നില ഗുരുതരം - കാർ അപകടത്തിൽ ഒരു മരണം

ബംഗളൂരുവില്‍ നിന്ന് പള്ളുരുത്തിയിലേക്ക് പോയ ആറംഗസംഘം സഞ്ചരിച്ചിരുന്ന കാർ പട്ടിക്കാട് മേൽപാതയിൽ മൈൽ കുറ്റിയിൽ ഇടിച്ച് നിയന്ത്രണം വിട്ടുമറിയുകയുമായിരുന്നു. പള്ളുരുത്തി സ്വദേശി അർജുൻ ബാബു ആണ് മരിച്ചത്.

Car accidant  thirssur national highway  monday accidents  kerala accident  latest accident  തൃശ്ശൂര്‍ ദേശീയപാത  കാർ അപകടത്തിൽ ഒരു മരണം  കൊച്ചി
Car accidant in thirssur national highway
author img

By

Published : Feb 20, 2023, 1:12 PM IST

തൃശ്ശൂര്‍ ദേശീയപാതയിൽ കാർ അപകടത്തിൽ ഒരു മരണം; ഒരാളുടെ നില ഗുരുതരം

തൃശൂര്‍: തൃശൂര്‍ ദേശീയപാതയിൽ പട്ടിക്കാട് മേൽപാതയിൽ കാർ അപകടത്തിൽ ഒരു മരണം. ഒരാളുടെ നില ഗുരുതരം. കൊച്ചി പള്ളുരുത്തി സ്വദേശി അർജുൻ ബാബു ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നിസാമിനെ ഗുരുതര പരുക്കുകളോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗളൂരുവില്‍ നിന്നും പള്ളുരുത്തിയിലേക്ക് പോയ ആറംഗസംഘം സഞ്ചരിച്ചിരുന്ന കാർ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് അപകടത്തിൽപെട്ടത്. കാറിൽ ഉണ്ടായിരുന്ന മറ്റു നാലുപേരുടെ പരിക്ക് ഗുരുതരമല്ല. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ മേൽപാത അവസാനിക്കുന്ന ഭാഗത്ത് ഫാസ്റ്റ് ട്രാക്കിൽ പോയിരുന്ന ഇവരുടെ വാഹനം ദേശീയപാതയോരത്തെ മൈൽ കുറ്റിയിൽ ഇടിക്കുകയും നിയന്ത്രണം വിട്ടുമറിയുകയുമായിരുന്നു.

പലതവണ മറിഞ്ഞ ഹോണ്ട അമേസ് കാർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ദേശീയപാത റിക്കവറി വിഭാഗം, പീച്ചി പൊലീസ്, മണ്ണുത്തി ഹൈവേ പൊലീസ് എന്നിവർ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.