ETV Bharat / state

മാര്‍ച്ച് 31 നകം ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍

മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയുമാക്കണമെന്ന് ബസ് ഉടമകള്‍

author img

By

Published : Mar 12, 2022, 4:40 PM IST

bus strike  kerala  budget2022  private bus operators  അനിശ്ചിതകാല സമരം  സ്വകാര്യ ബസ്  നിരക്ക് വര്‍ധന
സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

തൃശൂര്‍ : മാര്‍ച്ച് 31നുള്ളില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരമെന്ന് ബസുടമകള്‍. തൃശൂരില്‍ ചേര്‍ന്ന ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം. മറ്റ് ബസുടമ സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സമര തീയതി പ്രഖ്യാപിക്കുകയെന്നും നേതാക്കള്‍ അറിയിച്ചു.

ബജറ്റില്‍ ബസ് നിരക്ക് വർധനവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തില്ലെന്ന് മാത്രമല്ല ഇതേക്കുറിച്ച് പരാമർശം പോലുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം വേണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. ബസ് വ്യവസായത്തെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിന്‍റെ സഹായം വേണം. നാല് മാസമായി തങ്ങള്‍ വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധന ആവശ്യപ്പെടുന്നു. സാമ്പത്തികമായി തകർന്ന നിലയിലാണ് നിലവില്‍ വ്യവസായം പോകുന്നത്. എന്നിട്ടും സർക്കാർ പരിഗണിക്കുന്നില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

മാര്‍ച്ച് 31 നകം ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍

മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയും ആക്കണമെന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങള്‍. നഷ്ടത്തിന്‍റെ കണക്ക് മാത്രം നിരത്തുന്ന കെ.എസ്.ആര്‍.ടി.സിയ്ക്ക് ബജറ്റില്‍ 1,100 കോടി രൂപ വകയിരുത്തിയ സര്‍ക്കാര്‍ സ്വകാര്യ മേഖലയെ അവഗണിച്ചെന്നും സംഘടന ആരോപിച്ചു. വാഹനങ്ങളുടെ ഹരിത നികുതി 50% വര്‍ധിപ്പിച്ചത് പ്രധിഷേധാര്‍ഹമാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.