തൃശൂര്‍: കേച്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ആളപായമില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസിന്റെ മുന്‍വശത്ത് നിന്ന് പെട്ടെന്ന് പുക ഉയരുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബസ് നിര്‍ത്തി വേഗത്തില്‍ യാത്രക്കാരെ പുറത്തിറക്കി.
ബസിന്റെ അടിഭാഗത്ത് നിന്നും തീ കത്തി പടര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം നടത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നിരക്ഷ സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തെ തുടര്‍ന്ന് പാതയില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബസിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.