ETV Bharat / state

പാപ്പാമാര്‍ നിറഞ്ഞാടി; ആഘോഷത്തിമിര്‍പ്പില്‍ തൃശൂര്‍ നഗരം - swaraj round

വൈകിട്ട് അഞ്ച് മണിയോടെ സെന്‍റ് തോമസ് കോളജിൽ നിന്നായിരുന്നു ബോൺ നത്താലെയുടെ ഫ്ലാഗ് ഓഫ്. 18,000 ക്രിസ്‌മസ് പാപ്പാമാര്‍ ഒത്തുചേര്‍ന്ന ആദ്യ ബോണ്‍ നത്താലെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു

തൃശൂര്‍  ബോൺ നത്താലെ  സ്വരാജ് റൗണ്ട്  ക്രിസ്മസ് പാപ്പമാര്‍  buon natale  thrissur  swaraj round  christmas pappa
ബോൺ നത്താലെ
author img

By

Published : Dec 27, 2019, 8:24 PM IST

Updated : Dec 27, 2019, 9:28 PM IST

തൃശൂര്‍: തൃശൂരിന്‍റെ ആഘോഷങ്ങളിൽ ഇടം നേടിയ ബോൺ നത്താലെ ഇക്കുറിയും വര്‍ണാഭമായി. പതിനായിരത്തിലേറെ ക്രിസ്‌മസ് പാപ്പാമാര്‍ സ്വരാജ് റൗണ്ട് കീഴടക്കി. തൃശൂർ അതിരൂപതയും പൗരാവലിയും സംയുക്തമായാണ് ബോൺ നത്താലെ സംഘടിപ്പിച്ചത്. മാലാഖമാരും വിവിധ നിശ്ചല ദൃശ്യങ്ങളും വീല്‍ചെയറിലും പൊയ്ക്കാലിലും നീങ്ങുന്ന പാപ്പാമാർ അടക്കം പതിനായിരത്തിലേറെ ക്രിസ്‌മസ് പാപ്പാമാര്‍ നഗരത്തെ ക്രിസ്‌മസ് ലഹരിയില്‍ ആറാടിച്ചു.

പാപ്പാമാര്‍ നിറഞ്ഞാടി; ആഘോഷത്തിമിര്‍പ്പില്‍ തൃശൂര്‍ നഗരം

വൈകിട്ട് അഞ്ച് മണിയോടെ സെന്‍റ് തോമസ് കോളജിൽ നിന്നായിരുന്നു നത്താലെയുടെ ഫ്ലാഗ് ഓഫ്. കേന്ദ്ര മന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ എ.സി.മൊയ്‌തീൻ, പ്രൊഫ.സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ,മേയർ അജിത വിജയൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ-മത-സാമുദായിക നേതാക്കളും ഘോഷയാത്രയിൽ അണിനിരന്നു. ഏറ്റവുമധികം സാന്താക്ലോസുമാര്‍ ഒത്തുചേര്‍ന്ന ആദ്യ ബോണ്‍ നത്താലെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. അന്ന് 18,000 ക്രിസ്‌മസ് പാപ്പാമാരാണ് റൗണ്ട് ചുറ്റാൻ ഇറങ്ങിയിരുന്നത്. ഇത് ആറാം വർഷമാണ് പാപ്പാമാരുടെ സംഗമമായ ബോൺ നത്താലെ നടക്കുന്നത്.

Intro:തൃശൂരിന്റെ ആഘോഷങ്ങളിൽ ഇടം നേടിയ ബോൺ നത്താലെ വര്‍ണ്ണാഭമായി.. പതിനായിരത്തിലേറെ ക്രിസ്മസ് പാപ്പമാര്‍ സ്വരാജ് റൗണ്ടില്‍ നൃത്തം ചവിട്ടിയപ്പോല്‍ ഹര്‍ഷാരവത്തോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്...

Body:ക്രിസ്‍മസ് പാപ്പാമാരെ സ്വീകരിക്കാൻ മനസൊരുക്കി മണിക്കൂറുകള്‍ക്ക് മുന്‍പെ തൃശൂർ സ്വരാജ് റൗണ്ടില്‍ കാണികള്‍ നിറഞ്ഞിരുന്നു..തൃശൂർ അതിരൂപതയും പൗരാവലിയും സംയുക്തമായാണ് ബോൺ നതാലെ സംഘടിപ്പിച്ചത്. മാലാഖമാരും വിവിധ നിശ്ചല ദൃശ്യങ്ങളും വീല്ചെയറിലും പൊയ്ക്കാലിലും നീങ്ങുന്ന പാപ്പാപ്പാമാർ അടക്കം പതിനായിരത്തിലേറെ ക്രിസ്മസ് പാപ്പമാര്‍ നഗരത്തെ ക്രിസ്മസ് ലഹരിയില്‍ ആറാടിച്ചു.

ഹോള്‍ഡ് ..

Conclusion:
വൈകീട്ട് 5 മണിയോടെ സെന്റ് തോമസ് കോളേജിൽ നിന്നുമായിരുന്നു നതാലെയുടെ ഫ്ലാഗ് ഓഫ് . കേന്ദ്ര മന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ എ.സി.മൊയ്‌തീൻ,പ്രൊഫ.സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും എം.പിമാർ, എം.എൽ.എ മാർ, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി, മത സാമുദായിക നേതാക്കളും ഘോഷയാത്രയിൽ അണിനിരന്നു.. ഏറ്റവുമധികം സാന്താക്ലോസ്മാരുടെ ഒത്തുചേര്‍ന്ന ആദ്യ ബോണ്‍ നതാലെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. അന്ന് 18,000 ക്രിസ്മസ് പാപ്പാമാരാണ് റൗണ്ട് ചുറ്റാൻ ഇറങ്ങിയിരുന്നത്. ഇത് ആറാം വർഷമാണ് പാപ്പാമാരുടെ സംഗമമായ ബോൺ നത്താലെ നടന്നത്.

etv bharat
thrissur
Last Updated : Dec 27, 2019, 9:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.