ETV Bharat / state

തൃശ്ശൂരിൽ 13കാരൻ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് സംശയം; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഛർദിയെ തുടർന്ന് - തൃശ്ശൂർ വാർത്തകൾ

ഇന്നലെ ഛർദിയെ തുടർന്ന് സ്വകര്യ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമെന്ന് സംശയക്കുന്നതായി ബന്ധുക്കൾ

food poisoning  ഭക്ഷ്യ വിഷബാധ  തൃശ്ശൂരിൽ പതിമൂന്ന് കാരന്‍ മരിച്ചു  boy death Thrissur  boy death suspected to food poisoning  തൃശ്ശൂർ വാർത്തകൾ  thrissur news
വിദ്യാർഥിയുടെ മരണം
author img

By

Published : May 4, 2023, 4:52 PM IST

തൃശ്ശൂര്‍: കാട്ടൂർ നെടുമ്പുര സ്വദേശിയായ പതിമൂന്നുകാരന്‍ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് സംശയം. നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടിൽ അനസിന്‍റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രിയാണ് ഹമദാനെ ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം വാഗമണ്ണിൽ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ഹമദാന് ഛർദി ആരംഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ സാധിക്കൂ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.