ETV Bharat / state

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍ - thrissur

നദ്ദയുടെ സന്ദർശനത്തോടെ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് തുടക്കമാകും.

ബിജെപി ദേശീയ അധ്യക്ഷന്‍  ജെപി നദ്ദ  ജെപി നദ്ദയുടെ ആദ്യ പൊതുപരിപാടി  ജെപി നദ്ദ ഇന്ന് തൃശൂരില്‍  bjp national president jp naddas  jp naddas first public event  thrissur  jp naddas in thrissur today
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍
author img

By

Published : Feb 4, 2021, 8:48 AM IST

Updated : Feb 5, 2021, 6:14 AM IST

തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് തൃശൂരിൽ. വൈകിട്ട് നാലിന് തെക്കേ ഗോപുരനടയില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ നദ്ദ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാവിലെ പത്തരയോടെ തൃശൂരിൽ എത്തുന്ന അദ്ദേഹം വിവിധ പാർട്ടി പരിപാടികളിൽ പങ്കെടുക്കും.നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് നദ്ദ കേരളത്തിലെത്തിയത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളുടേയും അധ്യക്ഷൻമാരുമായും എൻഡിഎ കൺവീനർമാരുമായും നദ്ദ സംവദിക്കും. തുടർന്ന് വൈകിട്ട് നാലുമണിയോടെ വടക്കും നാഥ ക്ഷേത്ര മൈതാനിയിൽ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. ദേശീയ അധ്യക്ഷന്‍റെ സന്ദർശനം വർണാഭമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ പ്രസിഡന്‍റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു. വിവിധ ഭാരവാഹികളുടെ യോഗത്തിന് പുറമേ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുമായും ജെപി നദ്ദ തൃശൂരിൽ കൂടിക്കാഴ്ച നടത്തും.

Last Updated : Feb 5, 2021, 6:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.