ETV Bharat / state

മറക്കില്ല മണിപ്പൂര്‍; പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂർ അതിരൂപത

author img

By ETV Bharat Kerala Team

Published : Nov 3, 2023, 1:33 PM IST

Archdiocese of Thrissur against BJP and Suresh Gopi in Manipur Issue: നവംബര്‍ മാസത്തെ ലക്കത്തില്‍ 'മറക്കില്ല മണിപ്പൂര്‍' എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിനാലാണ് രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത രംഗത്തെത്തിയിട്ടുള്ളത്

Archdiocese of Thrissur  Archdiocese  Suresh Gopi  BJP  മറക്കില്ല മണിപ്പൂര്‍  സുരേഷ് ഗോപി  തൃശൂർ അതിരൂപത  കത്തോലിക്കാ സഭ  Catholic Church  ബിജെപി  ക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത  Archdiocese of Thrissur with criticism
Archdiocese of Thrissur
പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ്‌ ഗോപിക്കുമെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത

തൃശൂര്‍ : പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ്‌ ഗോപിക്കുമെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത. തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് ഒര്‍മിപ്പിച്ചാണ് അതിരൂപത മുഖപത്രം ‘കത്തോലിക്കാ സഭ’ നവംബര്‍ ലക്കം പുറത്തിറങ്ങിയത് (Archdiocese of Thrissur against BJP and Suresh Gopi).

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മണിപ്പൂർ കലാപത്തെ മറച്ചുപിടിക്കാൻ കേരളത്തിൽ വലിയ ശ്രമം നടക്കുകയാണ്. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷിയാണ് ഇതിൽ പ്രത്യേക താത്‌പര്യമെടുക്കുന്നത്. 'അങ്ങ് മണിപ്പൂരിലും യുപിയിലും ഒന്നും നോക്കിയിരിക്കരുത്. അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട് - തൃശൂരിനെ എടുക്കാൻ ആഗ്രഹിക്കുന്ന ഒരു ബിജെപി നേതാവ് സിനിമ ഡയലോഗ് പോലെ നടത്തിയ പ്രസ്‌താവന ഇതിനു തെളിവായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോ എന്നാണ് ജനം തിരിച്ചു ചോദിക്കുന്നത്' -അതിരൂപത മുഖപത്രം ചൂണ്ടികാണിക്കുന്നു. ഞങ്ങൾ മണിപ്പൂർ ആവർത്തിച്ചു കൊണ്ടേയിരിക്കും, ഇവിടെയും വോട്ട് ചെയ്‌ത്‌ ഞങ്ങളെ ജയിപ്പിക്കുക. ഭരണം കിട്ടിയാൽ കേരളവും ഞങ്ങൾ മണിപ്പൂരാക്കി തരാം എന്നതാണോ ലക്ഷ്യമെന്നും ചോദിക്കുന്നവരുണ്ട്.

മണിപ്പൂരിലെ സർക്കാരിന്‍റെ നിഷ്ക്രിയത്വം അക്രമകാരികൾക്കുള്ള ലൈസൻസായിരുന്നു. അത് ജനാധിപത്യ ബോധമുള്ളവർക്ക് അത്രവേഗം മറക്കാൻ പറ്റുന്നതല്ല. അതിനാൽ മണിപ്പൂരിനെ മറച്ചു പിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. മേൽ സൂചിപ്പിച്ച പ്രസ്‌താവനയ്ക്കെതിരെ പ്രതിഷേധമുയർന്നു കഴിഞ്ഞുവെന്നും അതിരൂപത മുഖപത്രം പറയുന്നു. രാജ്യാന്തര തലത്തിൽ ഭാരതത്തിന്‍റെ യശസിന്‌ കളങ്കം വന്നു.

കുക്കികളുടെ മാത്രമല്ല, മെയ്‌തികളുടെ ഉൾപ്പെടെ മുന്നൂറോളം ക്രൈസ്‌തവ ദൈവാലയങ്ങൾ തെരഞ്ഞുപിടിച്ച് 48 മണിക്കൂറിനുള്ളിൽ നശിപ്പിച്ചു. ക്രൈസ്‌തവരായ കുക്കികൾക്ക് പലായനം ചെയ്യേണ്ടിവന്നു. മണിപ്പൂരിൽ കലാപത്തിന് കോപ്പുകൂട്ടുന്നത് കണ്ടെത്താൻ സർക്കാരിന്‍റെ ഇന്‍റലിജൻസ് വിഭാഗം പരാജയപ്പെട്ടു എന്നു കരുതാനാകില്ല. അത് തടയാനുള്ള ശക്തിയും സംവിധാനങ്ങളുമില്ലാത്ത ദുർബല രാജ്യമാണ് ഭാരതം എന്നും വിശ്വസിക്കാനാകില്ല. തടയാൻ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തുന്ന ബിജെപിക്ക് മനസുണ്ടായില്ല. അതുകൊണ്ട് സർക്കാർ സംവിധാനങ്ങൾ കയ്യും കെട്ടിയിരുന്നു എന്നാണ് ജനങ്ങൾക്ക് ബോധ്യമായിട്ടുള്ളത്.

മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകുമെന്നാണ് മറ്റൊരു വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ്‌ ഗോപിക്ക് നേരെയുള്ള പരിഹാസം.

മണിപ്പൂരിലെ വംശഹത്യ നിയന്ത്രിക്കാൻ ബിജെപി സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നത് ഭാരതത്തിന്‍റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ്. ഇലക്ഷന് മുമ്പ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും ലേഖനം പറയുന്നു.

ALSO READ: തുറന്നെഴുതി സത്യദീപം... 'വിവസ്ത്രം, വികൃതം, ഭാരതം'; മോദിക്ക് രൂക്ഷ വിമർശനവുമായി അങ്കമാലി അതിരൂപത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.