ETV Bharat / state

സ്റ്റേഷന്‍ പരിസരത്ത് ജൈവ കൃഷിയൊരുക്കി അന്തിക്കാട് പൊലീസ് - agriculture

സമഗ്ര പച്ചക്കറി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് അന്തിക്കാട് കൃഷി ഭവനുമായി സഹകരിച്ചാണ് അന്തിക്കാട് പൊലീസ് കൃഷിയൊരുക്കുന്നത്.

അന്തിക്കാട് പൊലീസ്
author img

By

Published : Jul 29, 2019, 6:22 PM IST

Updated : Jul 29, 2019, 8:09 PM IST

തൃശൂര്‍: സ്റ്റേഷൻ പരിസരത്തെ ഉപയോഗ ശൂന്യമായി കിടന്ന പ്രദേശത്ത് ജൈവ കൃഷിയൊരുക്കി മാതൃകയാകുകയാണ് അന്തിക്കാട് പൊലീസ്. പൊലീസ് സ്റ്റേഷൻ പരിസരത്തെ മാലിന്യവും കാടും നീക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നെങ്കിലും തിരക്കുകൾക്കിടയിലും പൊലീസ് ഉദ്യോഗസ്ഥർ അടക്കം ഉണർന്ന് പ്രവർത്തിച്ചതോടെയാണ് സ്റ്റേഷൻ പരിസരം വൃത്തിയായത്. അന്തിക്കാട് മൂന്നാം വാർഡിലെ ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികളും, പെരിങ്ങോട്ടുകര ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും സ്റ്റുഡന്‍റ്സ് പൊലീസും ഒത്തു പിടിച്ചപ്പോൾ അന്തിക്കാട് പൊലീസ് സ്റ്റേഷന്‍റെ മുഖഛായ മാറി.

ഉപയോഗ ശൂന്യമായി കിടന്ന പ്രദേശത്ത് ജൈവ കൃഷിയൊരുക്കി അന്തിക്കാട് പൊലീസ് മാതൃകയാകുന്നു

പഴയ പൊലീസ് സ്റ്റേഷന് മുമ്പിലുള്ള സ്ഥലത്ത് വെണ്ട, പയർ, വഴുതന, തക്കാളി, മുളക് എന്നിവയുടെ കൃഷി ആരംഭിച്ചു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് അന്തിക്കാട് കൃഷി ഭവനുമായി സഹകരിച്ചാണ് വിത്ത്, വളം, ഗ്രോബാഗ്, ജൈവ കീടനാശിനി ലഭ്യമാക്കിയത്. ഓണത്തിന് വിളവെടുക്കുന്ന രീതിയിലാണ് കൃഷി. അന്തിക്കാട് കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ വി ആർ നരേന്ദ്രൻ, കൃഷി ഓഫീസർ എസ് മിനി എന്നിവരടങ്ങുന്ന സംഘമാണ് മാർഗനിർദേശം നൽകുന്നത്. കേസുകളിൽ പെട്ട് കിടന്നിരുന്ന പുല്ല് മൂടിയ ബൈക്കുകൾ പൊലീസുകാരുടെ നേതൃത്വത്തിൽ മാറ്റി സ്ഥാപിക്കുകയും ചെയ്തു.

Intro:Raju Guruvayur

സ്റ്റേഷൻ പരിസരത്തെ ഉപയോഗ ശൂന്യമായി കിടന്ന പ്രദേശത്ത് ജൈവ കൃഷിയൊരുക്കി അന്തിക്കാട് പോലീസ്. പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ മാലിന്യവും, കാടും നീക്കുക എന്നത് ശ്രമകരമായ ദൗത്യം ആയിരുന്നു. എങ്കിലും തിരക്കുകൾക്കിടയിലും പോലീസ് ഉദ്യോഗസ്ഥർ അടക്കം ഉണർന്ന് പ്രവർത്തിച്ചതോടെയാണ് സ്റ്റേഷൻ പരിസരം വെട്ടി തിളങ്ങിയത്.

വിദ്യാർത്ഥികളും, തൊഴിലുറപ്പുകാരും, പോലീസും ഒത്തു പിടിച്ചാണ് മാലിന്യ മലകൾ നീക്കിയത്. പഴയ പോലീസ് സ്റ്റേഷനിന് മുൻപിലുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത്. വെണ്ട, പയർ, വഴുതിന, തക്കാളി, മുളക് എന്നിവയാണ് കൃഷി . സമഗ്ര പച്ചക്കറി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് അന്തിക്കാട് കൃഷി ഭവൻ- അന്തിക്കാട് പോലീസ് സ്റ്റേഷനുമായി സഹകരിച്ചാണ് വിത്ത്,വളം, ഗ്രോബാഗ്, ജൈവ കീടനാശിനി എന്നിവ പ്രൊജക്റ്റ് മുഖേന നൽകുക.

ഓണത്തിന് ഭൂരിഭാഗവും വിളവെടുക്കുന്ന രീതിയിലാണ് കൃഷി. തോട്ടത്തിന് വശങ്ങളിലായി ചെണ്ടുമല്ലിയും കൃഷി ചെയ്യുന്നുണ്ട്.. അന്തിക്കാട് കൃഷി അസി. ഡയറക്ടർ വി.ആർ നരേന്ദ്രൻ, കൃഷി ഓഫീസർ എസ്. മിനി എന്നിവരടങ്ങുന്ന സംഘമാണ് ചെടികളുടെ പരിപാലനത്തിനായി മാർഗനിർദേശം നൽകുന്നത്.
അന്തിക്കാട് മൂന്നാം വാർഡിലെ ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികളും, പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും, അന്തിക്കാട് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസും ഒത്തു പിടിച്ചപ്പോൾ അന്തിക്കാട് പോലീസ് സ്റ്റേഷന്റെ മുഖഛായ മാറി.

ഓണത്തിന് വിളവെടുക്കാവുന്ന രീതിയിൽ വെണ്ട, പയർ, വഴുതിന, തക്കാളി എന്നിവയാണ് കൃഷി. കേസുകളിൽ പെട്ട് കിടന്നിരുന്ന പുല്ല് മൂടിയ ബൈക്കുകൾ പോലീസുകാരുടെ നേതൃത്വത്തിൽ വൃത്തിയുള്ള പ്രദേശത്തേക്ക് മാറ്റി സ്ഥാപിച്ചു. പോലീസ് ക്വാർട്ടേഴ്സിന്റെ സമീപ പ്രദേശങ്ങളും ശുചീകരിച്ചു.

ബൈറ്റ്: 1.വി.ആർ നരേന്ദ്രൻ, കൃഷി അസി. ഡയറക്ടർ
2. കെ.ജെ ജിനേഷ്, അന്തിക്കാട് എസ്.ഐBody:ok?Conclusion:
Last Updated : Jul 29, 2019, 8:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.