ETV Bharat / state

എ.സി മൊയ്‌തീനെതിരായ അഴിമതി ആരോപണത്തിലുറച്ച് അനില്‍ അക്കര എംഎല്‍എ - anil akkara mla criticises against ac moideen

വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് സമുച്ചയത്തോട്‌ അനുബന്ധിച്ചുള്ള ആശുപത്രി നിര്‍മാണത്തിലും ക്രമക്കേടെന്ന് അനില്‍ അക്കര എംഎല്‍എ

എ.സി മൊയ്‌തീനെതിരായ അഴിമതി ആരോപണത്തിലുറച്ച് അനില്‍ അക്കര എംഎല്‍എ  അനില്‍ അക്കര എംഎല്‍എ  അഴിമതി ആരോപണം  തൃശൂര്‍  മന്ത്രി എ.സി മൊയ്‌തീന്‍  ലൈഫ്‌ മിഷന്‍ പദ്ധതി  ആശുപത്രി നിര്‍മാണത്തിലും ക്രമക്കേട്‌  anil akkara mla  ac moideen  anil akkara mla criticises against ac moideen  life mission project
എ.സി മൊയ്‌തീനെതിരായ അഴിമതി ആരോപണത്തിലുറച്ച് അനില്‍ അക്കര എംഎല്‍എ
author img

By

Published : Sep 7, 2020, 3:24 PM IST

തൃശൂര്‍: മന്ത്രി എ.സി മൊയ്‌തീനെതിരായ അഴിമതി ആരോപണത്തിലുറച്ച് അനില്‍ അക്കര എംഎല്‍എ. മന്ത്രി അയച്ച വക്കീല്‍ നോട്ടീസിലൂടെ നിയമപരമായി അഴിമതി തെളിയിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും അനില്‍ അക്കര എംഎല്‍എ പറഞ്ഞു. വടക്കാഞ്ചേരിയില്‍ ലൈഫ്‌ മിഷന്‍ ഫ്ലാറ്റ് സമുച്ചയത്തോട്‌ അനുബന്ധിച്ചുള്ള ആശുപത്രി നിര്‍മാണത്തിലും വന്‍ ക്രമക്കേട്‌ നടന്നിട്ടുണ്ടെന്നും എംഎല്‍എ ആരോപിച്ചു.

എ.സി മൊയ്‌തീനെതിരായ അഴിമതി ആരോപണത്തിലുറച്ച് അനില്‍ അക്കര എംഎല്‍എ

ലൈഫ്‌ മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തിന് റെഡ്‌ ക്രസന്‍റ് ഏല്‍പ്പിച്ച യൂണിടാക്ക് എന്ന കരാറുകാരെ അറിയില്ലെന്നാണ് മന്ത്രി എ.സി മൊയ്‌തീന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ കമ്പനിയെ തെരഞ്ഞെടുത്തത് റെഡ്‌ ക്രസന്‍റാണെങ്കില്‍ യൂണിടാക്കിനെ അംഗീകരിക്കാന്‍ എന്തുകൊണ്ട് ലൈഫ്‌ മിഷന് കത്തയച്ചുവെന്ന് വ്യക്തമാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ആശുപത്രി നിര്‍മാണത്തിനായി നാലര കോടി രൂപ സെയില്‍ വെഞ്ച്വേഴ്‌സെന്ന സ്ഥാപനത്തിനാണ് യുഎഇ കോണ്‍സുലേറ്റ് വഴി ലഭിച്ചത്. സെയില്‍ വെഞ്ച്വേഴ്‌സിനും യൂണിടാക്കിനും പിന്നില്‍ ഓരേ വ്യക്തികളാണെന്നും പണം വീതം വെച്ചതില്‍ ഒരു വിഹിതം മന്ത്രിക്ക്‌ ലഭിച്ചുവെന്നും അനില്‍ അക്കര ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.