ETV Bharat / state

മേയറുടെ കത്തില്‍ പ്രതിഷേധം ശക്തം: ഡെപ്യൂട്ടി മേയറുടെ വസ്ത്രം വലിച്ചു കീറി യുവമോര്‍ച്ച - യുഡിഎഫ്

നഗരസഭയിലെ യുവമോർച്ച കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിലാണ് ഡെപ്യൂട്ടി മേയർ പി കെ രാജുവിനെ കൈയറ്റം ചെയ്‌തത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Protests against Thiruvananthapuram Mayor letter  Yuva Morcha assaulted Deputy Mayor  Thiruvananthapuram Deputy Mayor PK Raju  ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്‌ത് യുവമോര്‍ച്ച  മേയറുടെ കത്തില്‍ പ്രതിഷേധം ശക്തം  Thiruvananthapuram Mayor letter controversy  Thiruvananthapuram Mayor Arya Rajendran  യുവമോർച്ച  സിപിഎം ജില്ല സെക്രട്ടറി  Yuva Morcha  യുഡിഎഫ്  സിപിഎം
മേയറുടെ കത്തില്‍ പ്രതിഷേധം ശക്തം; ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്‌ത് യുവമോര്‍ച്ച
author img

By

Published : Nov 5, 2022, 1:46 PM IST

Updated : Nov 5, 2022, 2:23 PM IST

തിരുവനന്തപുരം: താത്‌കാലിക നിയമനത്തിന് പാർട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ സിപിഎം ജില്ല സെക്രട്ടറിക്ക് കത്തയച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്‌തു. നഗരസഭയിലെ യുവമോർച്ച കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിലാണ് ഡെപ്യൂട്ടി മേയർ പി കെ രാജുവിന് നേരെ കൈയേറ്റമുണ്ടായത്.

ഓഫിസിലെത്തിയ രാജുവിനെ പ്രതിഷേധക്കാർ തടഞ്ഞു. ഇതിനിടയിൽ അക്രമിച്ചുവെന്നാണ് ആരോപണം. ഡെപ്യൂട്ടി മേയറുടെ വസ്‌ത്രം പ്രതിഷേധക്കാർ വലിച്ചു കീറി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. കോർപറേഷനിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മാർച്ച് നടത്തി. നഗരസഭ ഓഫിസിനുളളിൽ കടന്ന പ്രതിഷേധക്കാർ മേയറുടെ ചേമ്പറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.

ഡെപ്യൂട്ടി മേയറുടെ വസ്ത്രം വലിച്ചു കീറി യുവമോര്‍ച്ച

പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ ബലമായി അറസ്റ്റ് ചെയ്‌ത് നീക്കി. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ പ്രതിഷേധ ധർണ നടത്തി.

Also Read: സഖാവേ ഒഴിവുണ്ട്, ആളുണ്ടോ? സിപിഎം ജില്ല സെക്രട്ടറിയ്ക്ക് തിരുവനന്തപുരം മേയറുടെ കത്ത്

Last Updated : Nov 5, 2022, 2:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.