ETV Bharat / state

Arrest: തമ്പാനൂരില്‍ ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളുടെ പേഴ്‌സ് തട്ടിപ്പറിക്കാൻ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

മുട്ടത്തറ സ്വദേശി വിഷ്‌ണു, ആലപ്പുഴ തൃപ്പരംതുറ സ്വദേശി പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇവര്‍

author img

By

Published : Jun 16, 2023, 2:22 PM IST

attempt to grab purse in Thampanoor  youths arrested for attempting to grab the purse  attempting to grab the purse  ദമ്പതികളുടെ പേഴ്‌സ് തട്ടിപ്പറിക്കാൻ ശ്രമം  മുട്ടത്തറ സ്വദേശി വിഷ്‌ണു  ആലപ്പുഴ തൃപ്പരംതുറ സ്വദേശി പ്രവീണ്‍  വഞ്ചിയൂർ പൊലീസ്
attempt to grab purse in Thampanoor

തിരുവനന്തപുരം: തമ്പാനൂർ ഓവർ ബ്രിഡ്‌ജ് ഭാഗത്ത് ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളുടെ പേഴ്‌സ് തട്ടിപ്പറിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. മുട്ടത്തറ ശിവജി ലെയ്‌നിൽ പുതുവൽ പുത്തൻ വീട്ടിൽ മാക്കാൻ വിഷ്‌ണു എന്നറിയപ്പെടുന്ന വിഷ്‌ണു (28), ആലപ്പുഴ ജില്ലയിൽ തൃപ്പരംതുറ ചെന്നിത്തല ചൂര വേലി ഭദ്രകാളി ക്ഷേത്രത്തിന് സമീപം നന്ദു ഭവനം വീട്ടിൽ പ്രവീൺ (40) എന്നിവരാണ് പിടിയിലായത്. വിഷ്‌ണു കേരളത്തിലും തമിഴ്‌നാട്ടിലുമായി 20 ഓളം മോഷണ കേസുകളിൽ പ്രതിയാണ്. പ്രവീൺ രണ്ട് കേസുകളിൽ പ്രതിയാണ്.

അടുത്തിടെ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ മൊബൈൽ ഫോൺ മോഷണം, ബൈക്ക് മോഷണം എന്നിങ്ങനെ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നടന്ന വിവിധ മോഷണ കേസുകളിൽ ഇവർ പിടികിട്ടാപ്പുള്ളികളാണ്. ജൂൺ 11 ഞായറാഴ്‌ചയായിരുന്നു തമ്പാനൂർ ഓവർബ്രിഡ്‌ജിന് സമീപം എസ് എം വി സ്‌കൂളിന് മുൻപിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന കമലേശ്വരം സ്വദേശികളായ ദമ്പതികളിൽ നിന്നും ഇവർ പേഴ്‌സ് തട്ടിപ്പറിക്കാൻ ശ്രമിച്ചത്. ദമ്പതികള്‍ പ്രതികളെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.

രാത്രി 11 മണിയോടെയായിരുന്നു സംഭവം. തമ്പാനൂർ ഭാഗത്തെ മോഷണ ശ്രമത്തിന് ശേഷം പ്രതികൾ ജൂൺ 12ന് പുലർച്ചെ രണ്ട് മണിയോടെ പൂന്തുറ ഭാഗത്തെ പരുത്തിക്കുഴിയിൽ നിന്നും മറ്റൊരു ബൈക്ക് മോഷണവും നടത്തിയിരുന്നു. ഈ ബൈക്ക് പിന്നീട് ആര്യനാട് ഭാഗത്ത് നിന്നും പൊലീസ് കണ്ടെത്തി. തമ്പാനൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവരെ തിരുവല്ലം, വേങ്ങര ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. ഇന്നലെ (ജൂണ്‍ 15) ഉച്ചയോടെയായിരുന്നു അറസ്റ്റ്.

ജൂൺ നാലിനും സമാനമായ രീതിയിൽ ഫോർട്ട്‌ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദമ്പതികൾക്ക് നേരെ ആക്രമണം നടന്നിരുന്നു. കിഴക്കേകോട്ട ജങ്‌ഷനിലെ കരീം ജ്യൂസ് കടയ്ക്ക് മുൻപിൽ ആയിരുന്നു സംഭവം. ദമ്പതികളെ ആക്രമിച്ച ജയകൃഷ്‌ണൻ, അരുൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വൈകിട്ട് 4.30 നായിരുന്നു ദമ്പതികൾക്ക് നേരെ ആക്രമണം ഉണ്ടായത്.

ജ്യൂസ് കടയ്ക്ക് മുൻപിലൂടെ നടന്നുപോയ സ്‌ത്രീയെ അക്രമികൾ കടന്നു പിടിക്കുകയായിരുന്നു. ഇത് ഒപ്പമുണ്ടായ ഭർത്താവ് ചോദ്യം ചെയ്‌തു. പിന്നാലെ അക്രമികൾ ഭർത്താവിനെയും ഭാര്യയെയും ക്രൂരമായി മർദിക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് ആളുകള്‍ തടിച്ചു കൂടി. നാട്ടുകാർ അക്രമികളെ തടഞ്ഞ് വച്ച് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

പിന്നാലെ എസ്ഐ ഉൾപ്പെടുന്ന സംഘം സ്ഥലത്ത് എത്തി അക്രമികളായ യുവാക്കളെ അറസ്റ്റ് ചെയ്‌തു. അക്രമികൾ ഇരുവരും തിരുവനന്തപുരം വെള്ളയണി സ്വദേശികളാണ്. ഇവർക്കെതിരെ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമം, വധശ്രമം, പൊതു സ്ഥലത്ത് ശല്യം ഉണ്ടാക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

Also Read: Pregnant woman Attacked | തമ്പാനൂരില്‍ ഗര്‍ഭിണിയെ ആക്രമിച്ച സംഭവം; പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.