ETV Bharat / state

ആഴിമലയില്‍ യുവാവിനെ കാണാതായ സംഭവം : തിരച്ചില്‍ തമിഴ്‌നാട് തീരത്തേക്കും - ആഴിമലയിയില്‍ യുവാവിനെ കാണാതായ സംഭവം

ഒളിവിൽ പോയ പെൺസുഹൃത്തിന്‍റെ സഹോദരനുൾപ്പടെയുള്ളവരെ കണ്ടെത്താനാകാതെ പൊലീസ്

Youth missing in Ayimala  coastal Area Tamil Nadu  ആഴിമലയിയില്‍ യുവാവിനെ കാണാതായ സംഭവം  തെരച്ചില്‍ തമിഴ്‌നാട് തീരത്തേക്കും
ആഴിമലയിയില്‍ യുവാവിനെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ തമിഴ്‌നാട് തീരത്തേക്കും
author img

By

Published : Jul 12, 2022, 10:57 PM IST

തിരുവനന്തപുരം : പെൺ സുഹൃത്തിനെ തേടിയെത്തി കാണാതായ യുവാവിനുവേണ്ടി കടലിലെ അന്വേഷണം തമിഴ്‌നാട്ടിലേക്കും. ആഴിമല ഭാഗത്ത് തിരച്ചിൽ നടത്താൻ നാളെ (13.07.2022ന്) സ്കൂബ ഡൈവേഴ്സ് ഇറങ്ങും. കാണാതായ യുവാവ് കടലിനടുത്ത് എത്തുന്ന റോഡിലൂടെ ഓടുന്ന സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം കാണാതായ പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ കിരണിനുവേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. സംഭവത്തോടനുബന്ധിച്ച് ഒളിവിൽ പോയ പെൺസുഹൃത്തിന്റെ സഹോദരനുൾപ്പടെയുള്ളവരെ ഇന്നും പൊലീസിന് പിടികൂടാനായില്ല.

ആഴിമലയില്‍ യുവാവിനെ കാണാതായ സംഭവം : തിരച്ചില്‍ തമിഴ്‌നാട് തീരത്തേക്കും

Also Read: സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയ യുവാവിനെ കാണാനില്ല ; ദുരൂഹത ആരോപിച്ച് കുടുംബം

യുവാവ് കടലിൽ വീണ് കാണാതായി എന്നുതന്നെയാണ് പൊലീസിന്‍റെ നിഗമനം. തിരച്ചിൽ നടത്തുന്നതിന്റെ ഭാഗമായി സ്കൂബ ഡൈവിംഗ് സംഘത്തെ പൊലീസ് സ്ഥലത്ത് എത്തിച്ച് സ്ഥല പരിശോധന നടത്തി. ഇവിടത്തെ തിരച്ചിലിനൊപ്പം തമിഴ്നാട്ടിലെ തീരദേശത്തും കടലിലും തിരച്ചിൽ തുടങ്ങിയെന്ന് വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.