തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവാസികളുടെ മരണ സർട്ടിഫിക്കറ്റ് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുന്നതെന്ന് മാർച്ച് ഉദ്‌ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ആരോപിച്ചു. പ്രവാസികളുടെ മടങ്ങിവരവ് തടയാൻ തുടക്കം മുതൽ ശ്രമിച്ചു. യുക്തിരഹിതമായ നിബന്ധനകളാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും എം.കെ മുനീർ പറഞ്ഞു.