ETV Bharat / state

യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ

പൂവ്വാര്‍ സ്വദേശി രാഖിമോളെയാണ് കൊന്ന് കുഴിച്ചുമൂടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണമാരംഭിച്ചു

യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ
author img

By

Published : Jul 24, 2019, 8:32 PM IST

Updated : Jul 25, 2019, 2:41 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്പൂരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പൂവാർ പുത്തൻകടയിൽ രാജന്‍റെ മകൾ രാഖി മോളുടെ( 30) മൃതദേഹമാണ് തട്ടാന്‍മുക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലിന്‍റെ വീടിന് പുറകിലെ പുരയിടത്തിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നല്‍കിയ പരാതിയെ തുടര്‍ന്ന് രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന രാഖി അഖിലിനെ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ

കൊലപാതകത്തെ കുറിച്ച് പൊലീസ് നല്‍കുന്ന പ്രാഥമിക നിഗമനം ഇങ്ങനെ:
"മിസ്‌ഡ് കോളിലൂടെയാണ് രാഖി അഖിലുമായി പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയും എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്‍റെ വിവാഹം ഉറപ്പിച്ചതോടെ അഖില്‍ രാഖിയുമായി അകലുകയും ചെയ്‌തു. അഖിലിന്‍റെ വിവാഹത്തെ എതിർത്ത രാഖി അഖിലിനെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഈ വിവരം അഖിലിന്‍റെ വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടിയെ വകവരുത്താൻ നിശ്ചയിക്കുകയായിരുന്നു. കഴിഞ്ഞ 21ന് കാറിൽ കൂട്ടിക്കൊണ്ടുവന്ന രാഖിയെ കൊലപ്പെടുത്തിയ ശേഷം അഖിലിന് പുതുതായി പണിയുന്ന വീടിന് പുറകിൽ കുഴിച്ചിടുകയായിരുന്നു."

അഖിലിന്‍റെ സഹോദരൻ രാഹുൽ, അയൽവാസിയും സുഹൃത്തുമായ ആദർശ് എന്നിവരാണ് കൊലപാതകത്തിന് പുറകിലെന്ന് പൊലീസ് സംശയിക്കുന്നു. ഫോറൻസിക് പരിശോധനകൾ പൂർത്തിയായാല്‍ മാത്രമേ പൂര്‍ണവിവരങ്ങൾ ലഭ്യമാകൂവെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി അനിൽകുമാര്‍ പറഞ്ഞു. എംഎൽഎ സി കെ ഹരീന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.

നെയ്യാറ്റിൻകര അമ്പൂരിയിൽ
യുവതിയെ കൊലപ്പെടുത്തി.
കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പൂവാർ പുത്തൻകടയിൽ രാജന്റ മകൾ രാഖി മോൾ(25)ടെ  ദിവസം പഴക്കമുള്ള മൃതദേഹമാണ് തത്തമ്മക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലിന്റ വീടിനു പുറകിലെ പുരയിടത്തിൽ നിന്ന് . ആർഡിഒയുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത്.

നാടിനെ നടുക്കിയ ഈ കൊലപാതകത്തെ കുറിച്ച് അറിയുന്നത് ഇങ്ങനെ. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന രാഖി മോൾ അമ്പൂരി തടം മുക്ക് സ്വദേശിയായ അഖിലുമായി പരിചയപ്പെടുന്നത് ഒരു  മിസ്ഡ് കോളിലൂടെ ആയിരുന്നു.
തുടർന്ന് അന്യമതസ്ഥരായ ഇവർ  പ്രണയത്തിൽ ആയെങ്കിലും. കാട്ടാക്കട അന്തിയൂർക്കോണം സ്വദേശിനിയുമായി അഖിന്റ  വിവാഹമുറപ്പിച്ച തോടുകൂടി ഇവരുടെ പ്രണയത്തിൽ വിള്ളൽ ഉണ്ടാവുകയായിരുന്നു. അന്തിയൂർക്കോണം  സ്വദേശിനിയുമായുള്ള വിവാഹത്തിൽ എതിർത്ത രാഖി മോൾ അഖിലിനെ നിരന്തരം ശല്യം ചെയ്യുമായിരുന്നത്രെ.
ഈ വിവരം അഖിലിന്റ വീട്ടുകാർ അറിഞ്ഞതോകൂടി പെൺകുട്ടിയെ വകവരുത്താൻ നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ 21ന്  കാറിൽ  കൂട്ടിക്കൊണ്ടുവന്ന രാഖിമോളെ  കൊലപ്പെടുത്തിയശേഷം
അഖിൽ  പുതുതായി വയ്ക്കുന്ന വീടിന് പുറകിൽ കുഴിച്ചിടുകയായിരുന്നു . തുടർന്ന് ഇയാൾ ജോലിക്ക് പോവും ചെയ്തു. സംഭവത്തിന് പിന്നിൽ അഖിലിന്റ സഹോദരൻ രാഹുൽ
അയൽവാസിയും സുഹൃത്തുമായ ആദർശ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കിനെക്കുറിച്ച് വരും നാളുകളിൽ മാത്രമേ പോലീസ് പുറത്തുവിടുകയും ഉള്ളൂ.

അതേ സമയം കഴിഞ്ഞ ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയ രാഖി
ഇരുപത്തി ഒന്നാം തീയതി. തിരികെ പോകുന്നുവെന്നും സുഹൃത്തുക്കൾക്ക് വേണ്ടി അച്ഛൻറെ ചായക്കടയിൽ നിന്ന് പലഹാരങ്ങളുമായിട്ടാണ് രാഖി പോയത്. ജോലിസ്ഥലത്ത് എത്തിയിട്ടും പോലെ വിളിക്കാറുള്ള ഫോൺ വിളി എത്താത്തതിനെ തുടർന്ന് അന്ന് ബന്ധുക്കളുടെ വീട്ടിൽ അന്വേഷിക്കുകയും തുടർന്ന്
പൂവാർ പോലീസിൽ പരാതി നൽകുകയും ചെയ്തു.
നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാറിനെ നേതൃത്വത്തിൽ. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. മരം ഫോറൻസിക് പരിശോധനകൾ പൂർത്തിയായി കിട്ടിയാൽ മാത്രമേ കൊലപാതകത്തെക്കുറിച്ച്  പൂർണ്ണവിവരം ലഭിക്കുകയുള്ളുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും
ഡിവൈഎസ്പി പറഞ്ഞു.
സ്ഥലം എംഎൽഎ സി കെ ഹരീന്ദ്രൻ എംഎൽഎ ഉൾപ്പെടെ ഉള്ള ജനപ്രതിനിധികൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും

Sent from my Samsung Galaxy smartphone.
Last Updated : Jul 25, 2019, 2:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.