ETV Bharat / state

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു - youth drowned to death in kazhakkoottam

കഴക്കൂട്ടം ചന്തവിള സ്വദേശി ശരത്ത് മോഹൻ(27) ആണ് മരിച്ചത്. സുഹൃത്തുക്കളായ പ്രകാശൻ, ജിറിൻ എന്നിവരോടൊപ്പമാണ് ശരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയത്. മൂവരും നീന്തുന്നതിനിടയിൽ ശരത്ത് മുങ്ങി താഴ്ന്നുപോയി.

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു  ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു  ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു  കഴക്കൂട്ടം  ചന്തവിള  youth drowned to death  youth drowned to death in kazhakkoottam  kazhakkoottam news
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
author img

By

Published : Mar 18, 2020, 10:30 PM IST

തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കഴക്കൂട്ടം ചന്തവിള സ്വദേശി ശരത്ത് മോഹൻ(27) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ അണ്ടൂർക്കോണം തൃജോതിപുരം ക്ഷേത്രത്തിനടുത്തെ ക്ഷേത്രക്കുളത്തിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ പ്രകാശൻ, ജിറിൻ എന്നിവരോടൊപ്പമാണ് ശരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയത്. മൂവരും നീന്തുന്നതിനിടയിൽ ശരത്ത് മുങ്ങി താഴ്ന്നുപോയി.

സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് സമീപവാസികളെത്തിയെങ്കിലും ശരത്തിനെ രക്ഷിക്കാനായില്ല. തുടര്‍ന്ന് കഴക്കൂട്ടം ഫയർഫോഴ്സെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ശരത് ഡിഗ്രി കഴിഞ്ഞ് പെയിന്‍റിങ് ജോലിക്ക് പോവുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. നേരത്തെ ചന്തവിളയിലും കണിയാപുരത്തുമുള്ള രണ്ടുപേർ ഇതേ കുളത്തിൽ മുങ്ങി മരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.