ETV Bharat / state

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധം : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, പി.എ.സുനീഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്

youth congress protest against cm  protest against cm pinarayi vijayan in flight  case for murder attempt  വിമാനത്തിൽ പ്രതിഷേധം  യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
author img

By

Published : Jun 14, 2022, 8:23 AM IST

തിരുവനന്തപുരം : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, പി.എ.സുനീഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇൻഡിഗോ ഗ്രൗണ്ട് മാനേജര്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദ്, ജില്ല സെക്രട്ടറി ആർ കെ നവീൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വലിയതുറ പൊലീസ് അറസ്‌റ്റ് ചെയ്‌ത പ്രതികൾ തിരുവനന്തപുരം മെഡ‍ിക്കൽ കോളജിൽ ചികിത്സയിലാണ്.

ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. അതേസമയം പ്രവർത്തകരെ മർദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് പൊലീസിൽ പരാതി നൽകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.