ETV Bharat / state

ദേവസ്വം ബോർഡ്‌ ആസ്ഥാനത്ത് തള്ളിക്കയറി യൂത്ത് കോൺഗ്രസ്‌; ഒടുവില്‍ അറസ്റ്റ് - ps prashanth

Youth Congress March ശബരിമലയിൽ ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ച്‌ ദേവസ്വം ബോർഡ്‌ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്.

Youth Congress  Devaswom Board  Devaswom Board headquarters  Youth Congress workers  യൂത്ത് കോൺഗ്രസ്‌  ദേവസ്വം ബോർഡ്‌  യൂത്ത് കോൺഗ്രസ്‌ മാര്‍ച്ച്‌  Youth Congress March  Youth Congress March to Devaswom Board  ps prashanth  Sabarimala
Youth Congress March
author img

By ETV Bharat Kerala Team

Published : Dec 12, 2023, 4:01 PM IST

യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: ദേവസ്വം ബോർഡ്‌ ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തള്ളിക്കയറി (Youth Congress March). രാവിലെ 10:50 ഓടെയാണ് തിരുവനന്തപുരം നന്ദൻകോട്ടെ ദേവസ്വം ബോർഡ്‌ ആസ്ഥാനത്ത് (Devaswom Board headquarters) യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തള്ളിക്കയറിയത്.

ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ്‌ പിഎസ് പ്രശാന്തിന്‍റെ (ps prashanth) ഓഫീസ് മുറി ഉൾപ്പെട്ട പുതിയ കെട്ടിടത്തിലാണ് ആദ്യം 10 ഓളം വരുന്ന യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തള്ളിക്കയറിയത്. തുടർന്ന് കെട്ടിടം പൊലീസ് അടച്ചു പൂട്ടി. പിന്നാലെ പഴയെ കെട്ടിടത്തിലേക്ക് പ്രവർത്തകർ തള്ളികയറുകയായിരുന്നു. പുതിയ കെട്ടിടത്തിൽ നിന്നും പ്രവർത്തകരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി. അറസ്റ്റിലായവർക്കെതിരെ അനധികൃതമായി സംഘം ചേർന്നുള്ള പ്രകടനം, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

ശബരിമലയിൽ (Sabarimala) ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ദേവസ്വം ബോർഡ്‌ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് പ്രവർത്തകർ കെട്ടിടത്തിനുള്ളിലേക്ക് തള്ളിക്കയറിയത്. മുന്നറിയിപ്പില്ലാതെ നടത്തിയ മാർച്ചായതിനാൽ പൊലീസിന് മറ്റ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കാനായില്ല.

സന്നിധാനത്ത് ഭക്തർക്ക് വേണ്ട ഒരുക്കങ്ങൾ ഉറപ്പാക്കാതെ മന്ത്രി കറങ്ങി നടക്കുന്നുവെന്നും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അരോപിക്കുന്നു. ശബരിമലയിൽ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ശബരിമലയിലെ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ ദേവസ്വം പ്രസിഡന്‍റ്‌ പിഎസ് പ്രശാന്ത് ഇന്ന് വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.

സർക്കാർ കാട്ടുന്നത് അനാസ്ഥയെന്ന്‌ രമേശ് ചെന്നിത്തല: സർക്കാർ ശബരിമല തീർഥാടകരോട് കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീര്‍ഥാടനം ഇത്രയും അവതാളത്തിലെത്തിക്കാൻ ഒരു ഗവണ്‍മെന്‍റും ശ്രമിക്കുകയില്ല. കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. ഇടത്താവളങ്ങളിലും പമ്പയിലും നിലയ്ക്കലിലും അയ്യപ്പഭക്തര്‍ക്കായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.

ദര്‍ശനത്തിനായി 18 മുതൽ 20 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥ. നിലവില്‍ ദേവസ്വം ബോര്‍ഡും പൊലീസും പരസ്‌പരം ആരോപണം ഉന്നയിക്കുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണ് നടക്കുന്നത്. ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വരുന്ന സ്ഥിതിയാണ്‌ നിലവിലുള്ളത്. ദേവസ്വം വകുപ്പ് മന്ത്രി അടിയന്തരമായി ശബരിമലയിൽ എത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: ശബരിമലയില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കണം; ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.