തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഒന്നിലേറെ തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേ സമയം ചെളി വെള്ളമാണ് പൊലീസ് പ്രയോഗിച്ചതെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. മന്ത്രിമാരെ വഴിയിൽ തടയുന്നത് ഉൾപ്പടെ സർക്കാരിനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ .എസ് ശബരിനാഥൻ എംഎൽഎ പറഞ്ഞു.
യൂത്ത് കോൺഗ്രസിന്‍റെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം - തിരുവനന്തപുരം
സർക്കാരിനെതിരെയുള്ള സമരങ്ങൾ കൂടുതൽ കടുപ്പിക്കാൻ ലക്ഷ്യമിട്ട് യൂത്ത് കോൺഗ്രസ്.