തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ അനിശ്ചിത കാല സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, ഉപാധ്യക്ഷന്‍ ശബരിനാഥന്‍ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്. ഉമ്മന്‍ചാണ്ടി, ശശിതരൂർ എംപി എന്നിവർ ഇന്ന് സമരപന്തല്‍ സന്ദർശിച്ചു.
നിരാഹാരം അനുഷ്ടിക്കുന്ന എം.എല്‍.എമാരുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സമരവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആരോഗ്യസ്ഥിതി വളരെ മോശമായതിനാല്‍ നിരാഹാരം അവസാനിപ്പിക്കണമെന്ന് എംഎല്‍എമാരോട് അഭ്യര്‍ത്ഥിക്കുന്നതായി ശശിതരൂര്‍ എം.എല്‍.എയും ആവശ്യപ്പെട്ടു. തീരുമാനിക്കേണ്ടത് സമരം നടത്തുന്ന എം.എല്‍.എമാരാണെന്നും തരൂര്‍ പറഞ്ഞു.