ETV Bharat / state

ഐജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക്; പ്രതി പിടിയില്‍

രാജസ്ഥാൻ സ്വദേശിയായ പതിനേഴുകാരനെയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് സംഘം പിടികൂടിയത്.

youth arrested for creating fake account on ig p vijayans name  ig p vijayans fake account  ഐജി പി വിജയന്‍റെ പേരിൽ വ്യാജ അക്കൗണ്ട്  ഐജി പി വിജയന്‍  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  crime news  crime latest news
ഐജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക്; പ്രതി പിടിയില്‍
author img

By

Published : Nov 26, 2020, 8:15 PM IST

Updated : Nov 26, 2020, 10:21 PM IST

തിരുവനന്തപുരം: ഐജി പി വിജയന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ ആള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ പതിനേഴുകാരനാണ് പ്രതി. ഇയാളെ രാജസ്ഥാനില്‍ നിന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തു. ഒക്‌ടോബര്‍ ആദ്യ വാരമാണ് കേസിനാസ്‌പദമായ സംഭവം.

പി വിജയന്‍റെ പേരിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്നായി പലരില്‍ നിന്നും പണം തട്ടാന്‍ പ്രതി ശ്രമിച്ചിരുന്നു. മാതാപിതാക്കൾ ഓൺലൈൻ പഠനത്തിയായി വാങ്ങി നൽകിയ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ്. ഐജിയുടെ ചിത്രം ഉൾപ്പെടെ ഉപയോഗിച്ചാണ് വ്യാജ പ്രൊഫൈൽ നിർമ്മിച്ചത്.

Last Updated : Nov 26, 2020, 10:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.