തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read: യാസ് ചുഴലിക്കാറ്റ്; സംസ്ഥാനങ്ങളിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു
ചുഴലിക്കാറ്റ് ബുധനാഴ്‌ച പശ്ചിമ ബംഗാൾ-വടക്കൻ ഒഡിഷ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ കര തൊടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ പ്രവചനം. ചുഴലിക്കാറ്റിൻ്റെ സഞ്ചാര പഥത്തിൽ കേരളം ഇല്ലെങ്കിലും ഇന്ന് മുതൽ ബുധനാഴ്‌ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: യാസ് ചുഴലിക്കാറ്റ് : 25 ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കി ഈസ്റ്റേൺ റെയിൽവേ