ETV Bharat / state

Cricket World Cup Warm Up Match വെല്‍കം ടു കാര്യവട്ടം, ലോകകിരീടം തേടിയെത്തുന്നവർക്ക് ഒരുങ്ങാം... - ICC Cricket World Cup 2023

world cup Warm up match Kariavattom കാര്യവട്ടത്ത് ലോകകപ്പ് സന്നാഹ മത്സരങ്ങളാണ് നടക്കുന്നതെങ്കിലും ഏറ്റുമുട്ടുന്ന ടീമുകളുടെ ബലാബല പോരാട്ടത്തിനാകും തലസ്ഥാന നഗരി സാക്ഷ്യം വഹിക്കുക. എതിർ ടീമുകളുടെ കരുത്തും വീഴ്ചയും പഠിക്കാൻ ഇന്ത്യക്ക് ഒരു അവസരവുമാകും തലസ്ഥാനത്ത് നടക്കുന്ന സന്നാഹ മത്സരങ്ങൾ.

world-cup-warm-up-match-kariavattom-greenfield-international-stadium

author img

By ETV Bharat Kerala Team

Published : Sep 28, 2023, 3:21 PM IST

Updated : Sep 28, 2023, 9:40 PM IST

വെല്‍കം ടു കാര്യവട്ടം, ലോകകിരീടം തേടിയെത്തുന്നവർക്ക് ഒരുങ്ങാം...

തിരുവനന്തപുരം: ഈ മാസം 29ന് ആരംഭിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കുള്ള അവസാനവട്ട മിനുക്കു പണികൾ തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തകൃതി. പിച്ചിന്‍റെ ഫിനിഷിംഗും റോളിംഗും ഔട്ട്ഫീൽഡ് ഡിസൈനിംഗ് ഉൾപ്പെടെയുള്ള ജോലികളാണ് പുരോഗമിക്കുന്നത്. സൗത്ത് ആഫ്രിക്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ആദ്യ സന്നാഹ മത്സരം. Kariavattom Greenfield International Stadium.

സന്നാഹ മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന നാല് പിച്ചുകളിലെയും പുല്ല് വെട്ടി ബാറ്റിംഗിന് അനുകൂലമായ പിച്ചാക്കി മാറ്റുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഔട്ട് ഫീൽഡിന് വൃത്താകൃതിയിലുള്ള ഡിസൈൻ ആണ് നൽകിയിരിക്കുന്നത്. ഗാലറിയിലെ കേടായ സീറ്റുകൾക്ക് പകരം പുതിയവ മാറ്റി സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ICC Cricket World Cup 2023 schedule world cup warm up match

രണ്ട് ലോക്കൽ ക്ലേയിലെ വിക്കറ്റുകളും രണ്ട് മാണ്ഡ്യ ക്ലേയിലെ വിക്കറ്റുമാണ് സന്നാഹ മത്സരങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്. ബൗണ്ടറി ലൈനിനോട് ചേർന്ന് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് എൽഇഡി വാളും സജ്ജീകരിച്ചു. പ്രവേശന കവാടത്തിന് മുന്നിലായി ബാരിക്കേഡുകളും സ്ഥാപിച്ചു. ഗാലറിയിലെ സീറ്റുകളെല്ലാം കഴുകി വൃത്തിയാക്കി. ബിസിസിഐയുടെ ക്യൂറേറ്റർ സ്റ്റേഡിയത്തിൽ എത്തി പിച്ച് പരിശോധിച്ചു. ഐസിസിയുടെ ക്യൂറേറ്റർ ഉടൻ തിരുവനന്തപുരത്തെത്തും.

കാര്യവട്ടത്ത് ലോകകപ്പ് സന്നാഹ മത്സരങ്ങളാണ് നടക്കുന്നതെങ്കിലും ഏറ്റുമുട്ടുന്ന ടീമുകളുടെ ബലാബല പോരാട്ടത്തിനാകും തലസ്ഥാന നഗരി സാക്ഷ്യം വഹിക്കുക. എതിർ ടീമുകളുടെ കരുത്തും വീഴ്ചയും പഠിക്കാൻ ഇന്ത്യക്ക് ഒരു അവസരവുമാകും തലസ്ഥാനത്ത് നടക്കുന്ന സന്നാഹ മത്സരങ്ങൾ.

ദക്ഷിണാഫ്രിക്ക ഇന്നലെ കാര്യവട്ടത്ത് പരിശീലനം നടത്തി. ഇന്ന് 2 മുതൽ 5 മണി വരെയും പരിശീലനം നടത്തും. ഒക്ടോബർ മൂന്നിന് നെതർലൻഡുമായാണ് ഇന്ത്യയുടെ സന്നാഹ മത്സരം. സെപ്റ്റംബര്‍ 30ന് ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്‌സും ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലോകകപ്പ് കിരീടപ്പോരാട്ടത്തിന് കാഹളമുയരുമ്പോൾ കാര്യവട്ടത്ത് സന്നാഹ മത്സരത്തിലും പൊടിപാറുമെന്ന് ഉറപ്പാണ്.

ലോകകിരീടം തേടി: ഒക്‌ടോബര്‍ അഞ്ചിനാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. 10 വേദികളിലാണ് മത്സരങ്ങള്‍. ആദ്യ റൗണ്ടില്‍ ആകെ 45 മത്സരങ്ങളാണ് ഉള്ളത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ പ്രാവശ്യത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാബാദിലാണ് ഈ മത്സരം. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഒക്‌ടോബര്‍ 14ന് അഹമ്മദാബാദില്‍ അരങ്ങേറും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആണ് നേരിടുന്നത്. ഒക്‌ടോബര്‍ എട്ടിന് ചെന്നൈയില്‍ ആണ് ഈ മത്സരം.

ഹൈദരാബാദ്, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍. നവംബര്‍ 14, 16 തീയതികളില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിലാണ് സെമി ഫൈനലുകള്‍ നടക്കുക. നവംബര്‍ 19ന് അഹമ്മദാബാദില്‍ വച്ചാണ് ഫൈനല്‍.

Last Updated : Sep 28, 2023, 9:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.