തിരുവനന്തപുരം: ഗോവയിലെ ബീച്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിക്കപ്പെട്ട സംഭവത്തെ തുടർന്ന് പെൺകുട്ടികൾ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പാടില്ലെന്ന ഗോവ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വൻ പ്രതിഷേധം ഉയരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് നിന്നുകൊണ്ട് ഒരു മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്താൻ പാടില്ലായിരുന്നുവെന്ന് സ്ത്രീകൾ പറയുന്നു. പൊതു ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിന് ആണെന്നിരിക്കെ മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതെന്നും സ്ത്രീകൾ പറയുന്നു.
ജൂലൈ 24നാണ് ഗോവയിലെ കോൾവ ബീച്ചിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥനുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.